
തിരുവമ്പാടി∙ സംസ്ഥാന ആരോഗ്യവകുപ്പിന്റെ 2024–25 വർഷത്തെ കായകൽപ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് 3 അവാർഡുകൾ.ജില്ലയിൽ 99.6% മാർക്ക് നേടി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും എച്ച്ഡബ്ല്യുസി വിഭാഗത്തിൽ 99% മാർക്ക് നേടി പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും 97.5% മാർക്ക് നേടി പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം മൂന്നാം സ്ഥാനവും നേടി. ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ ആവിഷ്കരിച്ച അവാർഡാണ് കായകൽപ്.
കേരളത്തിലെ ജില്ലാ ആശുപത്രി മുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട
മികച്ച ആശുപത്രികൾക്കാണ് അവാർഡുകൾ. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനു ലഭിച്ച ഹാട്രിക് അംഗീകാരം ആശുപത്രിയുടെ വികസനത്തിനും പൊതുജന ക്ഷേമത്തിനും വളരെയധികം പ്രയോജനപ്പെടുമെന്നും ജീവനക്കാരുടെ കൂട്ടായ്മയുടെയും അർപ്പണ ബോധത്തിന്റെയും വിജയം കൂടിയാണ് നേട്ടമെന്നും മെഡിക്കൽ ഓഫിസർ ഡോ.കെ.വി.പ്രിയ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]