
ചാലക്കുടി ∙ സംസ്ഥാന സർക്കാരിന്റെ കായകൽപ് പുരസ്കാരം വീണ്ടും ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിക്ക്. സംസ്ഥാനത്തെ താലൂക്ക് ആശുപത്രി വിഭാഗത്തിൽ 90ശതമാനം മാർക്ക് നേടി പ്രോത്സാഹന സമ്മാനമായി ഒരു ലക്ഷം രൂപയുടെ പുരസ്കാരമാണ് ലഭിച്ചത്.
താലൂക്ക് ആശുപത്രി വിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചത് ചാലക്കുടിക്കാണ്. ഈ വിഭാഗത്തിൽ കാസർകോട് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി 92 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും (15 ലക്ഷം രൂപ) 91 ശതമാനം മാർക്കോടെ പുനലൂർ, സുൽത്താൻ ബത്തേരി ആശുപത്രികൾ രണ്ടാം സ്ഥാനവും (10 ലക്ഷം രൂപ) നേടിയപ്പോൾ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് 2 മാർക്കിന്റെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. നേരത്തെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]