
അണങ്കൂർ∙ ബെദിര ജുമാമസ്ജിദിനു സമീപത്തെ കോൺക്രീറ്റ് റോഡ് തകർന്ന് കുഴിയിൽ വീണ കോൺക്രീറ്റ് മിക്സ് കയറ്റിയ ലോറിയും ഇത് ഉയർത്തി നീക്കാൻ എത്തിയ ക്രെയിനും മറ്റൊരു ക്രെയിൻ വന്നു മാറ്റി. രാത്രിയോടെയാണ് ഈ വഴി ഗതാഗതം പുനഃസ്ഥാപിച്ചത്. തകർന്ന റോഡിലെ കുഴി കരിങ്കല്ലും ചെങ്കല്ലും എംസാൻഡ് ഉൾപ്പെടെ കൊണ്ട് നികത്തി.
വലിയ വാഹനങ്ങൾ ഈ വഴി വരുന്നത് വിലക്കിയിട്ടുണ്ട്. റോഡ് വീണ്ടും തകരാനുള്ള സാധ്യതയാണു കാരണം.
20 വർഷം മുൻപ് തോട് അരികിൽ പാടം നികത്തി കരിങ്കല്ലും ചെങ്കല്ലും വച്ച് നിർമിച്ചതാണ് റോഡ്. തോട് അരികിൽ നിർമിച്ച റോഡിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ദേശീയപാതയിലേക്കും സർവീസ് റോഡിലേക്കും എത്താനുള്ള ഇടറോഡാണ് ഇത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]