
തിരുവനന്തപുരം∙ കീം റാങ്ക് ലിസ്റ്റ് പുതുക്കി ഇറക്കിയതോടെ നിരവധി കേരള സിലബസ് വിദ്യാർഥികളാണ് 12-ാം ക്ലാസ് മാർക്ക് സമീകരണ പ്രശ്നത്തിൽ പിന്തള്ളപ്പെട്ടു പോയത്. മാർക്കും 12-ാം ക്ലാസിലെ സമീകരിച്ച മാർക്കും 50:50 അനുപാതത്തിൽ കൂട്ടിയുള്ള പഴയ ഫോർമുല പ്രകാരമാണ് എൻജിനീയറിങിനുള്ള പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.
ഇതു പ്രകാരം ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിലെ മാർക്കാണു പരിഗണിക്കുന്നത്. 12-ാം ക്ലാസിൽ യഥാർഥത്തിൽ ലഭിച്ച മാർക്കല്ല കണക്കിലെടുക്കുന്നത്.
വിദ്യാർഥികൾ വിവിധ ബോർഡുകളിൽ പഠിക്കുന്നതും ഓരോ ബോർഡിലും പരീക്ഷകളുടെ നിലവാരവും മാർക്കിങ് സ്കീമും മറ്റും വ്യത്യസ്തമായിരിക്കുന്നതും പരിഗണിച്ച് പ്രത്യേക ഫോർമുല പ്രകാരം സമീകരണം നടത്തിയാണ് മാർക്ക് കണക്കുകൂട്ടുക.
ഇത്തരത്തിൽ സമീകരണം നടത്തുമ്പോൾ കേരള സിലബസിലെ കുട്ടികളുടെ മാർക്കിൽ കുറവു വരുന്നുവെന്നതാണ് പ്രധാന ആക്ഷേപം. ഇതു പരിഹരിക്കാനായി പുതിയ ഫോർമുല പ്രകാരം ഇത്തവണ ഇറക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കുകയായിരുന്നു.
ഇതോടെയാണ് പഴയ ഫോർമുല പ്രകാരം പുതുക്കിയ ലിസ്റ്റ് ഇറക്കിയത്. ആദ്യ ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയ കേരള സിലബസ് വിദ്യാർഥി പുതിയ ലിസ്റ്റിൽ ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.
∙ സമീകരണം ഇങ്ങനെ
വിവിധ ബോർഡുകളിൽ പരീക്ഷയെഴുതിയവരെ ഒരേപോലെ പരിഗണിക്കാനായാണ് ഓരോ വിഷയത്തിനും പ്രത്യേകം മാർക്ക് സമീകരണം നടത്തുന്നത്.
ഒരു വിഷയത്തിൽ പരീക്ഷയെഴുതിയ എല്ലാവർക്കും ലഭിച്ച മാർക്കിന്റെ ശരാശരി, സ്റ്റാൻഡേഡ് ഡീവിയേഷൻ, വിവിധ ബോർഡുകളിലായി 2009-25 കാലയളവിൽ പരീക്ഷയെഴുതിയവർ ആ വിഷയത്തിനു നേടിയ ആകെ മാർക്ക് കണക്കിലെടുത്തുള്ള ‘ഗ്ലോബൽ മാനകം’ എന്നിവ പരിഗണിച്ചാണ് ഒരു വിദ്യാർഥിയുടെ ഒരു വിഷയത്തിന്റെ സമീകരിക്കപ്പെട്ട മാർക്ക് തീരുമാനിക്കുന്നത് ഇത്തവണ കേരള ഹയർസെക്കൻഡറിയിൽ ഫിസിക്സിന്റെ ശരാശരി മാർക്ക് 73.84 ആയിരുന്നു.
സ്റ്റാൻഡേഡ് ഡീവിയേഷൻ 15.56. ഗ്ലോബൽ ശരാശരി- 69.12, ഗ്ലോബൽ സ്റ്റാൻഡേഡ് ഡീവിയേഷൻ 15.04.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Shutterstock/ Juice Verve എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]