
ന്യൂഡൽഹി ∙
പാക്കിസ്ഥാന്റെ തിരിച്ചടിയിൽ ഇന്ത്യയ്ക്ക് നാശനഷ്ടമുണ്ടായതിന്റെ ഒരു ചിത്രമെങ്കിലും പങ്കുവയ്ക്കാൻ വിദേശ മാധ്യമങ്ങളെ വെല്ലുവിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
. ഐഐടി മദ്രാസിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ മാധ്യമങ്ങളുടെ പക്ഷപാതത്തെ ഡോവൽ വിമർശിച്ചു.
‘‘പാക്കിസ്ഥാൻ ‘അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു’ എന്നെല്ലാം വിദേശമാധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും പാക്ക് സൈനിക താവളങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് പുറത്തുവിടുന്നത്. ഇന്ത്യയിലെ ഏതെങ്കിലുമൊരു കെട്ടിടത്തിന്റെ ഒരു ജനാലച്ചില്ലെങ്കിലും തകർന്നതിന്റെ ചിത്രം കാണിക്കാൻ അവർക്ക് കഴിയുമോ’’ – അദ്ദേഹം ചോദിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ വിദ്യകൾക്ക് സംഘർഷസമയത്ത് നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞുവെന്നും തദ്ദേശീയ സാങ്കേതികവിദ്യകൾ കൂടുതലായി വികസിപ്പിക്കണമെന്നും അജിത് ഡോവൽ പറഞ്ഞു.
‘‘തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് മികച്ച തദ്ദേശീയ സംവിധാനങ്ങൾ നമുക്കുണ്ടായിരുന്നു.
ബ്രഹ്മോസ് മിസൈലുകളും സംയോജിത വ്യോമനിയന്ത്രണ കമാൻഡ് സംവിധാനവും റഡാറുകളുമെല്ലാം അതിന്റെ ഭാഗമായിരുന്നു. പാക്ക് അതിർത്തി പ്രദേശങ്ങളിലല്ല, പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.
അവിടെയല്ലാതെ മറ്റൊരിടത്തും ആക്രമിച്ചില്ല. മുഴുവൻ ഓപ്പറേഷനും 23 മിനിറ്റ് കൊണ്ട് പൂർത്തിയാക്കി’’– ഡോവൽ പറഞ്ഞു.
നിർമിത ബുദ്ധി വലിയ മാറ്റങ്ങൾക്കിടയാക്കുമെന്നും അതിനെ വികസിപ്പിക്കാനും ഒരു പ്രധാന വിഷയമാക്കി മുന്നോട്ടുപോകാനും രാജ്യത്തിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് പാക്കിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളും ഭീകര കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയത്. ബ്രഹ്മോസ് മിസൈലും ആക്രമണത്തിന് ഉപയോഗിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]