
തിരുവനന്തപുരം ∙ സ്കൂള്‍ സമയമാറ്റം സംബന്ധിച്ച വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസമന്ത്രി
. കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിനു മാത്രമായി സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സമയം അവര്‍ ക്രമീകരിക്കുന്നതായിരിക്കും നല്ലത്. അല്ലാതെ ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയായ നടപടി അല്ലെന്നും മന്ത്രി പറഞ്ഞു.
മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തില്‍ സ്കൂള്‍ പഠന സമയം മാറ്റിയ സര്‍ക്കാർ നടപടിക്കെതിരെ സുന്നി സംഘടനയായ സമസ്തയും അവരെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം.
സെക്രട്ടേറിയറ്റ് ധര്‍ണ അടക്കം രണ്ടു മാസം നീണ്ടു നില്ക്കുന്ന സമരങ്ങളാണ് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന് (എസ്കെഎംഎംഎ) സംസ്ഥാന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചത്. സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു പോലും തയാറാവാത്തതിലും കണ്വന്ഷന് പ്രതിഷേധിച്ചു.
സര്‍ക്കാര്‍ ഏകപക്ഷീയമായി സ്കൂള്‍ സമയമാറ്റം നടപ്പാക്കിയതിനെതിരെ പോരാടേണ്ടതുണ്ടെന്ന് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മദ്രസ പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നു സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസല്യാര്‍ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]