
ദില്ലി: ഈ വർഷം വിവോ അവരുടെ ടി4 സീരീസിന് കീഴിൽ നിരവധി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി പുറത്തിറങ്ങിയത് വിവോ ടി4 ലൈറ്റ് 5ജി ആണ്.
ഈ ഫോൺ കഴിഞ്ഞ മാസം മീഡിയടെക് ഡൈമെൻസിറ്റി 6300 സോക്കും 6,000mAh ബാറ്ററിയും സഹിതമായിരുന്നു ഇന്ത്യയിലെത്തിയത്. ഇപ്പോൾ, കമ്പനി മറ്റൊരു പുതിയ ടി സീരീസ് വേരിയന്റായ വിവോ ടി4ആര് 5ജി പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്.
ആര് സെഗ്മെന്റില്‍ ബ്രാൻഡിന്റെ ആദ്യ ഫോണായിരിക്കും ഇത്. വിവോ ഉടൻ തന്നെ ഇന്ത്യയിൽ വിവോ ടി4ആര് പുറത്തിറക്കാൻ തയ്യാറെടുക്കുകയാണെന്ന് 91 മൊബൈൽസിനെ ഉദ്ദരിച്ച് ഗാഡ്ജെറ്റ്സ് 360 ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
വിവോ ടി4ആര്- മീഡിയാടെക്ക് ഡൈമൻസിറ്റി 7400 ചിപ്സെറ്റിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഉയര്‍ന്ന ഐപി68 + ഐപി69 റേറ്റിംഗുകൾ ഇത് വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഫോണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കാം. വിവോ ടി4എക്സിനും വിവോ ടി4 മോഡലുകൾക്കും ഇടയിലായിരിക്കും വിവോ ടി4ആർ 5ജിയുടെ സ്ഥാനം.
രാജ്യത്ത് ഇതിന് 15,000 മുതൽ 20,000 രൂപ വരെ വില പ്രതീക്ഷിക്കാം. റഫറൻസിനായി, വിവോ ടി4എക്സിന്റെ 6 ജിബി + 128 ജിബി ഓപ്ഷന് 13,999 രൂപയിൽ ആരംഭിക്കുമ്പോൾ, വിവോ ടി4-ന്റെ ഇന്ത്യയിലെ വില 8 ജിബി + 128 ജിബി ഓപ്ഷന് 21,999 രൂപയിൽ ആരംഭിക്കുന്നു.
വിവോയുടെ ടി4 സീരീസിൽ നിലവിൽ വിവോ ടി4, ടി4എക്സ്, ടി4 അൾട്രാ, ടി4 ലൈറ്റ് എന്നിങ്ങനെ നാല് മോഡലുകൾ ഉൾപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്സെറ്റും 5,500എംഎഎച്ച് ബാറ്ററിയുമുള്ള വിവോ ടി4 അൾട്രാ നിരയിലെ പ്രീമിയം മോഡലാണ്.
50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ഷൂട്ടർ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിനുള്ളത്. 6.77 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ, 50-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ്, 32-മെഗാപിക്സൽ സെൽഫി ഷൂട്ടർ എന്നിവയാണ് വിവോ ടി4 5ജി-യുടെ പ്രധാന സവിശേഷതകൾ.
90 വാട്സ് വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,300 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉള്ളത്. സ്നാപ്ഡ്രാഗൺ 7എസ് ജെന്‍ 3 സോക് ആണ് ഹാൻഡ്സെറ്റിന് കരുത്ത് പകരുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റിലാണ് വിവോ T4എക്സ് പ്രവർത്തിക്കുന്നത്. 44 വാട്സ് ചാർജിംഗ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയുമുണ്ട്.
6.72 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്പ്ലേയും 50-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഇതിനുണ്ട്. 8-മെഗാപിക്സൽ സെൽഫി ഷൂട്ടറും ഇതിനുണ്ട്.
അതേസമയം, വിവോ ടി4 ലൈറ്റ് 5ജിയിൽ 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഇതില്‍ 6,000 എംഎഎച്ച് ബാറ്ററിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]