മലമ്പുഴ ∙ അകമലവാരം എലിവാലിൽ പുലിയെ കണ്ടെത്താൻ ഒടുവിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂടിനു സമീപത്തും കാടിനോടു ചേർന്നുമാണു രണ്ട് ക്യാമറകൾ സ്ഥാപിച്ചത്.
ദിവസവും ദൃശ്യങ്ങൾ പരിശോധിക്കാനും ഡിഎഫ്ഒ രവി കുമാർ മീണ നിർദേശം നൽകി. പുലി സ്ഥിരമായി എത്തുന്നുണ്ടെന്നു നാട്ടുകാർ അറിയിച്ചിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാത്തതു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
കൂട്ടിൽ ഇരയെ കെട്ടി പുലിയെ പിടിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പുലി സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ ഇന്നു മുതൽ പട്രോളിങ് നടത്തും. എലിവാലിൽ മൂന്നര വയസ്സുകാരി അവനിക പുലിയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവത്തിനുശേഷം മേയ് 20ന് ആണു വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
ആദ്യത്തെ നാലു ദിവസം കൂട്ടിൽ നായയെ കെട്ടി കെണി ഒരുക്കി.
പിന്നെ നായയെ കെട്ടാതായി. പിന്നീട് കൂട് ടാർപോളിൻ കൊണ്ടു മറച്ചു.
കഴിഞ്ഞ ദിവസം എലിവാലിൽ എത്തിയ പുലി ഈ കൂടിനു മുകളിലൂടെയാണു ചാടിപ്പോയത്. പുലർച്ചെ അവനികയുടെ വീട്ടിലായിരുന്നു പുലി എത്തിയത്.
തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടിയെ പുലി ആക്രമിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]