പാലാ ∙ കെഎസ്ആർടിസി ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ നാലര കോടി രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മാണി സി.കാപ്പൻ എംഎൽഎ. ഡിപ്പോ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിനായി ബജറ്റിൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.
ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ കെട്ടിടത്തിലേക്ക് ബസ് സ്റ്റാൻഡ് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. മന്ത്രി കെ.ബി.ഗണേഷ് കുമാറും നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പുതിയ കെട്ടിടത്തിന്റെ മുകൾ നിലയിൽ ഒട്ടേറെ നിർമാണ ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്.
അശാസ്ത്രീയമായി നിർമിച്ചതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതുമായ പുതിയ കെട്ടിടം 6 വർഷത്തോളമായി വെറുതേ കിടക്കുകയാണ്. പുതിയ കെട്ടിടം പൂർണമായി ഒരു വർഷം മുൻപ് കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച ഒരു ജീവനക്കാരനു ലേലത്തിൽ നൽകിയിരുന്നു. പിന്നീട് ഇയാൾ ലേലം ഒഴിവായി.
40 ലക്ഷം രൂപ സെക്യൂരിറ്റി അടച്ചിരുന്നു. ഈ തുക തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്കു വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.
ഇൗ പ്രശ്നവും പരിഹരിക്കണം.
3 കോടി രൂപ അനുവദിച്ചിരിക്കുന്നത് പുതിയ ഇരുനില കെട്ടിടം നിർമിക്കാനാണ്. നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയശേഷം റോഡിനോടു ചേർന്ന് പുതിയ കെട്ടിടം നിർമിക്കും.
പദ്ധതിയുടെ ടോപ്പോഗ്രഫി സർവേ പൂർത്തീകരിച്ച് പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്ന നടപടികൾ നടത്തി വരികയാണ്. 3 മാസത്തിലൊരിക്കൽ ഡിപ്പോ അധികൃതരും തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്.
പുതിയ കെട്ടിടത്തിലെ ശുചിമുറി ബ്ലോക്കിന്റെ പോരായ്മകൾ പരിഹരിക്കാൻ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തെന്നും മാണി സി.കാപ്പൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]