
തുറവൂർ ∙ മാസങ്ങളോളം വറുതിയുടെ ഞെരുക്കത്തിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ ചാകര. ആലപ്പുഴ മുതൽ ചെല്ലാനം വരെയുള്ള പ്രദേശത്തെ ഭൂരിഭാഗം വള്ളങ്ങളും ചെല്ലാനം ഹാർബറിൽ നിന്നാണ് കടലിൽ പോകുന്നത്.
മിക്ക വള്ളങ്ങൾക്കും വൻ തോതിൽ പൂവാലൻ ചെമ്മീൻ ലഭിച്ചു.കഴിഞ്ഞ ആഴ്ചകളിൽ നത്തോലി, പൂവാലൻ ചെമ്മീൻ, നാരൻ ചെമ്മീൻ എന്നിവ ചെറിയതോതിൽ ലഭിച്ചതോടെ മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
ചെമ്മീന്റെ വില കിലോഗ്രാമിനു 160 രൂപ വരെ ലഭിച്ചു. പിന്നീട് 155 രൂപയായി കുറയുകയും ചെയ്തു.
എന്നാലും കുടുതൽ വില താഴോട്ടു പോയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. 5 ലക്ഷത്തിനു മുകളിൽ വരെ ഓരോ വള്ളങ്ങൾക്കും ലഭിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ കുറെ മാസങ്ങളായി മത്സ്യങ്ങൾ ലഭിക്കാത്തതു മൂലം തൊഴിലാളികൾ ദുരിതത്തിലായിരുന്നു. വർധിച്ചുവരുന്ന ഇന്ധനച്ചെലവ് കാരണം തൊഴിലാളികൾക്ക് വള്ളം ഇറക്കാൻ മടിയായിരുന്നു.
വള്ളങ്ങൾക്കു ചെമ്മീൻ ലഭിച്ചതോടെ ധാരാളം കച്ചവടക്കാരും ഹാർബറിൽ എത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]