
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നിന്നും ലഹരി കേസിലെ തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം പൊലീസ് പിടികൂടി എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും കാണാതായതിലാണ് കേസെടുത്തത്.
തൊണ്ടി കാണാതായതിനാൽ അന്വേഷണം നിലച്ചത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കോടതിയിൽ നിന്നും ഫൊറൻസിക് പരിശോധനക്ക് അയച്ച ശേഷമാണ് തൊണ്ടിമുതൽ കാണായത്. കോടതിയിൽ നിന്നാണോ പരിശോധനക്കായി കൊണ്ടുപോയ പൊലീസുകാരനിൽ നിന്നാണോ കാണാതായത് എന്നറിയണമെങ്കിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് കഴക്കൂട്ടം അസി.കമ്മീഷണർ റിപ്പോർട്ട് നൽകി.
ഇതേ തുടർന്നാണ് കോടതി അനുമതിയോടെ വഞ്ചിയൂർ പൊലീസ് കേസെടുത്തത്. വഞ്ചിയൂർ എൻഡിപിഎസ് കോടതിയിൽ നിന്നാണ് തൊണ്ടിമുതൽ കാണായത്.
ആരെയും പ്രതിയാക്കാതെയാണ് കേസെടുത്തത്. 2018 ഏപ്രിൽ 17 നാണ് കഴക്കൂട്ടം വെട്ടുറോഡ് സിംഗ്നലിൽ വെച്ച് ലഹരി വസ്തുക്കളുമായിട്ടാണ് മുഹമ്മദ് മുറാജ്ജുദ്ദീനെന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോമേഴ്സൽ അളവിൽ എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലുമാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തത്ത്. തെളിവ് നിരത്തി പ്രസിക്യൂഷൻ വാദിച്ചാൽ പ്രതിക്ക് 20 വർഷം വരെ തടവ് ശിക്ഷ ഉറപ്പ്.
കഴക്കൂട്ടം പൊലീസ് പിടിച്ചെടുത്ത തൊണ്ടിമുതലകള്‍ കോടതിയിലേക്ക് ഫൊറൻസിക് പരിശോധനക്കായി അയച്ചു. കോടതി നിർദ്ദേശ പ്രകാരം ലാബിലേക്ക് ഒരു പൊലീസുകാരൻ കൊണ്ടുപോയി.
ഇതിനിടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി ജാമ്യത്തിലുമിറങ്ങി.
അപ്പോഴാണ് നാടകീയ നീക്കം. ലഹരി കേസ് വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപേക്ഷയിൽ ഹൈക്കോടതി അനുകൂല ഉത്തരവിട്ടു.
2023 ജനുവരി 24ന് കോടതി കേസ് പരിഗണിനക്കെടുത്തു. തൊണ്ടി മുതകള്‍ പരിശോധക്കെടുത്ത കോടതിയും ഞെട്ടി.
ശാസ്ത്രീയ പരിശോധനക്കയച്ച ലഹരി വസ്തുക്കളുടെ പരിശോധന ഫലമോ തൊണ്ടിയോ കോടതിയിലില്ല. കോടതിയിൽ നിന്നും ലാബിലേക്ക് പൊലീസ് പരിശോധനക്ക് കൊണ്ടുപോയതിന് തെളിവുണ്ടെന്ന് കോടതി ജീവനക്കാർ പറയുന്നു.
ഫൊറൻസിക് ലാബിൽ പരിശോധന സംവിധാനമില്ലാത്തിനാൽ കെമിക്കൽ ലാബിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ എല്ലാം കോടതിക്ക് നൽകിയെന്നും പൊലീസ് വാദിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]