
ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
ക്വിസ് ചാംപ്യൻഷിപ് നാളെ
തിരുവനന്തപുരം ∙ പി.എൻ.പണിക്കർ ദേശീയ വായനാമാസാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ് ചാംപ്യൻഷിപ്പിന്റെ ജില്ലാതല മത്സരം നാളെ രാവിലെ 10ന് തൈക്കാട് സ്വാതി തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കും. പ്രീ പ്രൈമറി, പ്രൈമറി വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവും നടക്കും.
9447586981.
ഐടിഐ പ്രവേശനം
പാറശാല ∙ ഗവ. വനിതാ ഐടിഐയിൽ 2025-ലെ ഐടിഐ പ്രവേശനത്തിനുള്ള ആദ്യ സിലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
https://itiadmissions.kerala.gov.in എന്ന ലിങ്ക് മുഖേന അപേക്ഷകർക്ക് ലിസ്റ്റ് പരിശോധിക്കാം. സിലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഇന്നു നടക്കുന്ന ആദ്യ അലോട്മെന്റിൽ യോഗ്യത, ബോണസ് മാർക്ക്, റിസർവേഷൻ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ടിസി, ആധാർ കാർഡ്, ഫീസ് എന്നിവ സഹിതം രക്ഷാകർത്താവിനോടൊപ്പം നേരിൽ ഹാജരാകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]