
പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാതല ക്വിസ് മത്സരം നാളെ
ആലപ്പുഴ ∙ പി.എൻ.പണിക്കർ ഫൗണ്ടേഷൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തുന്ന ജില്ലാതല ക്വിസ് മത്സരം ഗവ.ഗേൾസ് എച്ച്എസിൽ നാളെ രാവിലെ 9.30ന് നടത്തും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.
ബി.പത്മകുമാർ ഉദ്ഘാടനം ചെയ്യും. ഒരു സ്കൂളിൽ നിന്നു 2 പേർ വീതമുള്ള ടീമിനു പങ്കെടുക്കാം.
സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രവുമായി എത്തണമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം അറിയിച്ചു.
വായനക്കുറിപ്പ് മത്സരം
കൃഷ്ണപപുരം∙ വായനദിന മാസാചരണത്തിന്റെ ഭാഗമായി ഞക്കനാൽ വി.പൊന്നപ്പൻ ആചാരി ഗ്രന്ഥശാല വായനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് എഴുതുന്ന രണ്ട് പേജിൽ കവിയാത്ത വായനക്കുറിപ്പ് ഇന്ന് ലഭിക്കത്തക്കവിധം അയയ്ക്കണം.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന കുറിപ്പിന് സമ്മാനം നൽകും. വാട്സാപ്.96560 01612, 98468 55537.
കായികാധ്യാപക ഒഴിവ്
പൂച്ചാക്കൽ ∙ തേവർവട്ടം ഗവ.
എച്ച്എസ്എസിൽ കായിക അധ്യാപക താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 14ന് രാവിലെ 10ന് സ്കൂളിൽ നടക്കും.
അഭിമുഖം 15ന്
തകഴി ∙ തകഴി ശിവശങ്കരപിള്ള ഗവ.യുപി സ്കൂളിൽ എൽപി സ്കൂൾ അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 15ന് 2ന് സ്കൂൾ ഓഫിസിൽ നടക്കും.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ അപ്പക്കൽ അമ്പലം, അപ്പക്കൽ നോർത്ത് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ ഗോപിമുക്ക്, പനച്ചുവട്, ആരോമൽ, സാഗര ആശുപത്രി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ ഹോം കോ, ശ്രീകല, സൊസൈറ്റി, വലിയ വീട്, ആസ്പിൻവാൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]