
നീലേശ്വരം ∙ ചുറ്റിലും ആൾക്കാർ നിൽക്കുമ്പോൾ കുട ചൂടിയെത്തിയ മോഷ്ടാവ് നഗരമധ്യത്തിലെ പെട്രോൾ പമ്പിൽനിന്ന് ഒന്നര ലക്ഷം രൂപ കവർന്നു.ഇന്നലെ സന്ധ്യയോടെയാണ് രാജാറോഡിലെ പരിപ്പുവട
വിഭവശാലയ്ക്കു മുൻപിലെ ബിപിസിഎൽ പെട്രോൾ പമ്പിൽ ജീവനക്കാരൻ പെട്രോൾ നിറയ്ക്കുന്ന തക്കത്തിൽ നീല ഷർട്ടും മുണ്ടും ധരിച്ചെത്തിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവർന്നു കടന്നത്.
500 രൂപയുടെ 3 കെട്ട് നോട്ടുകളാണ് ഇയാൾ മോഷ്ടിച്ചത്. കുപ്രസിദ്ധ മോഷ്ടാവ് ഇരിട്ടി ചെളിയംതോടിലെ കുരുവി സജുവാണ് മോഷണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നീലേശ്വരം കാഞ്ഞിരയ്ക്കൽ ജ്വല്ലറിയിലേതടക്കം ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷണ ശേഷം കർണാടകത്തിലേക്കു മുങ്ങുന്നതാണ് ഇയാളുടെ രീതി. മോഷ്ടാവിനെ കണ്ടെത്താൻ ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു നീലേശ്വരം പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]