
വിദ്യാനഗർ ∙ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും തകർക്കാനും ശ്രമിക്കുന്നെന്ന് ആരോപിച്ച് സമരം നടത്തിയ വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ആദായ നികുതി ജില്ലാ ഓഫിസിലേക്ക് നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിദ്യാനഗറിൽ പ്രകടനവുമായി എത്തിയ പ്രവർത്തകരെ ബാരിക്കേഡ് വച്ച് ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു.
ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ജലപീരങ്കി പ്രയോഗിച്ചത്.
ബാരിക്കേഡ് ചാടിക്കടന്ന വിദ്യാർഥികളെ പെലീസ് വാഹനത്തിൽ സ്റ്റേഷനിലെത്തിച്ചു. 23 പേരെ മുൻകരുതലായി അറസ്റ്റ് ചെയ്തു.
ജില്ലാ സെക്രട്ടറി കെ. പ്രണവ് ഉദ്ഘാടനം ചെയ്തു.
കെ.വി.റോഷിൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.
അഖിൽരാജ്, പി. ഇമ്മാനുവൽ, അനുരാജ്, മുഹമ്മദ് അദിനാൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]