
ഗൃഹശ്രീ ഭവന പദ്ധതി
കൽപറ്റ ∙ ദുർബല, താഴ്ന്ന വിഭാഗത്തിൽപെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം.
ലൈഫ് പദ്ധതിയിൽ ഭവന നിർമാണത്തിനായി സർക്കാരിൽ നിന്നു ധനസഹായം കൈപ്പറ്റിയവർ ആകരുത്. അപേക്ഷകൾ 30 ന് അകം kshbonline.com മുഖേന ഓൺലൈനിലായി നൽകണം.
04936 247442.
പിഎം യശസ്വി സ്കോളർഷിപ്
കൽപറ്റ ∙ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്മെട്രിക് സ്കോളർഷിപ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിനു പുറത്തു ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിന് അകത്ത് ഹയർ സെക്കൻഡറി, സിഎ/സിഎംഎ/സിഎസ് കോഴ്സുകൾ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേനെ 31 ന് അകം നൽകണം. വിവരങ്ങൾ www.egrantz.kerala.gov.in, www.bcdd.kerala.gov.inൽ ലഭ്യമാണ്.
0495 2377786.
ജല അതോറിറ്റി കുടിശിക അടയ്ക്കണം
ബത്തേരി ∙ പിഎച്ച് സബ് ഡിവിഷനു കീഴിൽ ഒരു ബില്ലിൽ കൂടുതൽ വാട്ടർ ചാർജ് കുടിശികയും പ്രവർത്തന രഹിതമായ വാട്ടർ മീറ്റർ കണക്ഷനുകളും ഇനി ഒരറിയിപ്പ് ഇല്ലാതെ വിഛേദിക്കുമെന്നും വൃത്തിഹീനമായ മീറ്ററുകൾ അനുയോജ്യമായ സ്ഥലത്ത് ഓഫിസ് അനുമതിയോടെ 30 ന് അകം മാറ്റണമെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 04936 225422.
ദന്ത ഡോക്ടർ നിയമനം
വൈത്തിരി ∙ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ദന്ത ഡോക്ടർ നിയമനത്തിനു കൂടിക്കാഴ്ച 17നു രാവിലെ 11ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ.
04936 256229.
സ്പെഷൽ എജ്യുക്കേറ്റർ
കൽപറ്റ ∙ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷൽ എജ്യുക്കേറ്റർ നിയമനത്തിന് 19 ന് വൈകിട്ട് 5ന് അകം www.arogyakeralam.gov.inൽ ഓൺലൈനായി അപേക്ഷിക്കണം. 04936 202771.
വിവിധ നിയമനം
മാനന്തവാടി ∙ ജില്ലാ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ഇസിജി ടെക്നിഷൻ, ഡയാലിസിസ് ടെക്നിഷൻ, കാത്ത് ലാബ് ടെക്നിഷൻ, സ്റ്റാഫ് നഴ്സ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സിഎസ്ആർ ടെക്നിഷൻ, എക്സ്റെ ടെക്നിഷൻ /സിടി ടെക്നിഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇസിജി ടെക്നിഷൻ, ഡയാലിസിസ് ടെക്നിഷൻ കൂടിക്കാഴ്ച 15 നു രാവിലെ 9നും എക്സറേ ടെക്നിഷൻ /സിടി ടെക്നിഷൻ, സിഎസ്ആർ ടെക്നിഷൻ, കാത്ത്ലാബ് ടെക്നിഷൻ കൂടിക്കാഴ്ച അന്ന് 12 നും നടക്കും. ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്സ് കൂടിക്കാഴ്ച 16 ന് ഉച്ചയ്ക്ക് 12 നും.
04935 240264. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]