
ചുണ്ടേൽ ∙ ഒലിവുമല, തളിമല മേഖലകളിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം. 2 കുട്ടിയാന അടക്കം 6 കാട്ടാനകളാണ് ചൊവ്വാഴ്ച രാത്രിയോടെ പ്രദേശത്തിറങ്ങിയത്.
ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ബുധനാഴ്ച വൈകിട്ടോടെയാണു തുരത്താനായത്. ചൊവ്വാഴ്ച രാത്രിയിൽ, പ്രദേശവാസിയായ ജോർജിന്റെ വീടിന്റെ ഗേറ്റ് തകർത്ത കാട്ടാനക്കൂട്ടം സമീപത്തെ തേയിലത്തോട്ടത്തിൽ തമ്പടിച്ചു.
വനപാലകരെത്തി തുരത്താൻ ശ്രമിച്ചെങ്കിലും അന്നു കാടുകയറിയില്ല. തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാനക്കൂട്ടം മേഖലയിലെ വിവിധ ജനവാസകേന്ദ്രങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.
ബുധനാഴ്ച പകലും കാട്ടാനക്കൂട്ടം പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലൂടെ നീങ്ങി.
മേഖലയിൽ ഒട്ടേറെപ്പേരുടെ കാർഷിക വിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാലോടെ വൈത്തിരി–ഒലിവുമല റോഡ് അടച്ചു. നാട്ടുകാരുടെ യാത്രയും നിയന്ത്രിച്ചു.
തുടർന്നു കൂടുതൽ വനപാലക സംഘമെത്തി കാറ്റാടിപാത്തി വഴി വനപാലകർ കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് എഴുപത് ഏക്കർ ഭാഗത്തേക്കു തുരത്തി. ആസമയം വട്ടക്കുണ്ട് പുഴയിൽ വെള്ളം നിറഞ്ഞതിനാൽ കാട്ടാനകൾക്ക് അക്കരയ്ക്ക് കടക്കാനായില്ല.
ഇതോടെ സമീപത്തെ വനമേഖലയിലേക്ക് കാട്ടാനക്കൂട്ടം കയറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]