
കൂരാച്ചുണ്ട്(കോഴിക്കോട്) ∙ കക്കയം റിസർവോയറിനോടു ചേർന്ന മേഖലയിൽ മുപ്പതാംമൈലിൽ പുഴയിൽ ബുധനാഴ്ച കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ സേവ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരൻ ബാലുശ്ശേരി വട്ടോളി ബസാറിലെ കളരിപ്പൊയിൽ അശ്വിൻ മോഹന്റെ(30) മൃതദേഹമാണ് റിസർവോയറിൽ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ശക്തമായ ഒഴുക്ക് തടസ്സമായി.
ജില്ലയിലെ ഫയർഫോഴ്സുകളുടെ വിവിധ യൂണിറ്റുകളിൽനിന്നുള്ള സ്കൂബ ടീമും കൂരാച്ചുണ്ട് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയ ശേഷം ബുധനാഴ്ച പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രി ഏഴോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. വ്യാഴാഴ്ച വീണ്ടും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
കക്കയം ജലവൈദ്യുത പദ്ധതിയിൽ നിന്നും ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളമാണ് കക്കയം പുഴയിലൂടെ റിസർവോയറിൽ എത്തുന്നത്. ഇവിടെ ശക്തമായ അടിയൊഴുക്കുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]