
അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള ഡിജിറ്റല്‍ ലോക്കുകള്‍ കേരളത്തിലെ വീടുകളിലും വ്യാപകമാകുന്നു. അടുത്ത കാലം വരെ സാമ്പത്തിക സ്ഥാപനങ്ങളിലും ജുവല്ലറികളിലും മാത്രം ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ലോക്കുകളും സേഫുകളുമാണ് വീടുകളുടെ സുരക്ഷയ്ക്കായും പ്രയോജനപ്പെടുത്താന്‍ ആരംഭിച്ചിരിക്കുന്നത്.
സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പുതിയ സാങ്കേതികവിദ്യകളില്‍ താല്പര്യമുള്ളതും ഈ പ്രവണതയ്ക്ക് പിന്നിലുണ്ട്.
ബയോമെട്രിക്, ഡിജിറ്റല്‍ സംവിധാനങ്ങള്‍
ഒരുമിച്ചുപയോഗിച്ചാല്‍ മാത്രം തുറക്കാനാവുന്ന ലോക്കുകള്‍, ഇന്റലിജന്റ് അലാറങ്ങള്‍, ഇന്റീരിയറുകള്‍ക്ക് ഒത്തു പോകുന്ന ലോക്കുകളും സേഫുകളും എന്നിവയെല്ലാം പുതിയ പ്രവണതയ്ക്ക് പിന്തുണയേകുന്നു. ഡിജിറ്റല്‍ സാക്ഷരതയുടെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന മലയാളികളുടെ ജീവിത ശൈലിയിലെ മാറ്റങ്ങളും സുരക്ഷയ്ക്കു നല്കുന്ന പ്രാധാന്യവും ഇതോടൊപ്പം കണക്കിലെടുക്കാം.
എഐ, ഐഒടി അധിഷ്ഠിത സ്മാര്‍ട്ട് ഉപകരണങ്ങൾ
സ്വർണത്തിന് വിലയേറിവരുന്ന സാഹചര്യത്തിൽ സുരക്ഷിതമായി കാത്തു സൂക്ഷിക്കുന്നതിനുള്ള മാർഗങ്ങളാണ് എല്ലാവരും തേടുന്നതെന്ന് ഗോദ്റെജ് എന്ര്പ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്കര്‍ ഗോഖലെ പറഞ്ഞു.
ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റാനാകുന്ന വിധത്തില്‍ എഐ, ഐഒടി അധിഷ്ഠിത സ്മാര്‍ട്ട് ഉപകരണങ്ങളുമായി 80 ശതമാനം വിപണി വിഹിതം നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഇത്തരം ഉപകരണങ്ങൾ അനധികൃതമായി ആരെങ്കിലും കൈകാര്യം ചെയ്താൽ അവിടമാകെ പുക വന്ന് കാണാനാകാത്ത വിധം മൂടിക്കളയുകയും അലാറം മുഴക്കുകയും ഫോണിലേയ്ക്ക് അലേർട്ട് വരികയുമൊക്കെ ചെയ്യും.
സ്മാര്‍ട്ട് സെക്യൂരിറ്റി ഉൽപ്പന്നങ്ങളുടെ ശ്രേണി
വീട്ടിൽ തടി അലമാരയിൽ സൂക്ഷിക്കുന്നതിനു പകരം തറയുടെ അടിയിൽ ഫിറ്റ് ചെയ്യാവുന്ന സേഫുകൾക്ക് ആവശ്യക്കാരേറെയാണ്.
പോർട്ടബിൾ സ്ട്രോങ് റൂം വരെ ഇന്ന് ലഭ്യമാണ്. കൊച്ചിയിൽ ഓണം ഓഫറുകളോടെ ഗോദ്റെജ് സ്മാര്‍ട്ട് സെക്യൂരിറ്റി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേരളത്തിലെ ജ്വല്ലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കറുകൾക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കുകളുടെ പുതിയ ശ്രേണിയും ഇതോടൊപ്പം അവതരിപ്പിച്ചു.
അതീവ സുരക്ഷയുള്ള സേഫുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) നിര്‍ബന്ധമാക്കുന്ന രീതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ ക്വാളിറ്റി കണ്ട്രോള് ഓര്‍ഡറിന്റെ (ക്യുസിഒ) പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ലോക്കര്‍ വിഭാഗത്തില്‍ 80 ശതമാനവും സ്ഥാപന വിഭാഗത്തില്‍ 65 ശതമാനവും വിപണി വിഹിതം നേടുകയാണ് ലക്ഷ്യം.
ഓണം ഓഫറുകൾ
ജ്വല്ലറികള്ക്കായുള്ള ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍ ക്ലാസ് ഇ സേഫുകള്‍ മികച്ച സംരക്ഷണവും സ്റ്റോറേജ് സൗകര്യവും നല്‍കും.
വീടുകള്‍ക്കായുള്ള എന്‍എക്സ് പ്രോ സ്ലൈഡ്, എന്‍എക്സ് പ്രോ ലൂക്സ്, റിനോ റീഗല്‍, എന്‍എക്സ് സീല്‍ എന്നിവ ബയോമെട്രികും ഡിജിറ്റല്‍ അക്സസും ഒരുമിച്ചുപയോഗിക്കാവുന്നതാണ്. ഡിസൈനുകളുടെ കാര്യത്തില്‍ പ്രാധാന്യം നല്‍കുന്നതും ഡിജിറ്റല്‍ അവബോധമുള്ളതുമായ കേരളത്തിന് അനുയോജ്യമായ രീതിയില്‍ സുരക്ഷാ, ജീവിത ശൈലീ ആവശ്യങ്ങള്‍ സംയോജിപ്പിച്ചാണ് ഇവ എത്തുന്നത്.
വീടുകളുടെ ലോക്കറുകളുടെ കാര്യത്തില്‍ 80 ശതമാനത്തിനടുത്തും സ്ഥാപന വിഭാഗത്തില്‍ 60 ശതമാനവും വിപണി വിഹിതവുമായി കേരളത്തിലെ സംഘടിത ലോക്കര്‍ വിപണിയില്‍ മുന്‍പന്തിയിലാണ് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്. ജ്വല്ലറി സുരക്ഷാ വിഭാഗത്തില്‍ 65 ശതമാനം വിപണി വിഹിതമാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.
ഓണം ഓഫറിൽ ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍ സേഫ് വാങ്ങുന്ന ജ്വല്ലറികള്‍ക്ക് 19,000 രൂപ വില വരുന്ന നോട്ട് എണ്ണല്‍ യന്ത്രം ലഭിക്കും.
അക്യു ഗോള്‍ഡ് പരിശുദ്ധി പരിശോധന ഉപകരണം വാങ്ങുന്നവര്‍ക്ക് 25,000 രൂപ വിലയുള്ള ക്രൂസേഡര്‍ നോട്ട് എണ്ണല്‍ യന്ത്രം ലഭിക്കും. വീടുകളിലേയ്ക്ക് സേഫ് വാങ്ങുന്നവര്‍ക്ക് മിസ്റ്റ് സ്മോള്‍ ബുക് സേഫ് അധിക ചെലവില്ലാതെ ലഭിക്കും.
ഓണക്കാല ആനുകൂല്യങ്ങള്‍ ഗോദ്റെജിന്റെ അംഗീകൃത ഔട്ട്ലെറ്റുകളിലും റീട്ടെയില്‍ പങ്കാളികളിലും ലഭ്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]