
സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടും, വീട്ടിലെത്തിയും ഫോണ്‍ വഴിയും ലോണ്‍ ആപ്പുകാരുടെ ഭീഷണി : എന്‍ജിനിയറിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍; വായ്പാ ആപ്പുകാരുടെ ചൂഷണം കാരണമെന്ന് പരാതി
സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടും, വീട്ടിലെത്തിയും ഫോണ്‍ വഴിയും ലോണ്‍ ആപ്പുകാരുടെ ഭീഷണി; 22കാരന് ആത്മഹത്യ ചെയ്തു
ബംഗളൂരു: ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് 22കാരന് ആത്മഹത്യ ചെയ്തു. യെലഹങ്കയിലെ എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തേജസ് ആണ് തൂങ്ങിമരിച്ചത്. വായ്പാ ആപ്പ് വഴി പണം കടംകൊടുക്കുന്നവരുടെ ചൂഷണത്തെത്തുടര്ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജാലഹള്ളി പോലീസില്‍ പരാതിനല്‍കി.
സുഹൃത്തിന് നല്‍കാനായി തേജസ് വായ്പാ ആപ്പ് വഴി പണം കടംവാങ്ങിയെന്നു പറയുന്നു. ബന്ധുക്കളോട് കടംവാങ്ങിയാണ് ഇത് തിരിച്ചടച്ചത്.
ബന്ധുക്കള്‍ക്ക് പണം തിരിച്ചുനല്‍കാന്‍ വീണ്ടും വായ്പാ ആപ്പുകള്‍ വഴി പണം വാങ്ങി. പലിശയും തിരിച്ചടവ് മുടങ്ങിയതിന്റെ പിഴയും ഉള്‍പ്പെടെ വാങ്ങിയ തുകയുടെ ഒന്നരയിരട്ടിയോളം ബാധ്യതയായെന്ന് തേജസിന്റെ പിതാവ് ഗോപിനാഥ് പറഞ്ഞു.
‘അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. ഇതല്ലാതെ എനിക്ക് മറ്റു വഴികളില്ല. എന്റെ പേരിലുള്ള മറ്റു ലോണുകള്‍ അടയ്ക്കാന്‍ എനിക്ക് കഴിയില്ല. ഇതാണ് എന്റെ അന്തിമ തീരുമാനം’- ആത്മഹത്യാ കുറിപ്പില്‍ തേജസ് കുറിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]