ചങ്ങനാശേരി ∙ പോസ്റ്റ് ഓഫിസിൽ കയറി സമരാനുകൂലികൾ പോസ്റ്റ്മാനെ മർദിച്ചു. ചങ്ങനാശേരി ഹെഡ്പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ നാരകത്തറ സ്വദേശി വിഷ്ണു ചന്ദ്രനാണു (32) മർദനമേറ്റത്.
ബിഎംഎസ് അനുകൂല ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ ചങ്ങനാശേരി ഡിവിഷനൽ സെക്രട്ടറിയാണു വിഷ്ണു.ഇന്നലെ രാവിലെ 10.30നു നഗരത്തിലൂടെ പ്രകടനം കടന്നുപോകുന്നതിനിടെ ഹെഡ്പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നതുകണ്ട് പത്തോളം സമരാനുകൂലികൾ ഓഫിസിലേക്കു തള്ളിക്കയറി സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു.
സ്ത്രീകളടക്കമുള്ള ജീവനക്കാരോടു ഭീഷണി മുഴക്കുകയും ചെയ്തു. ഇതു ഫോണിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ സമരാനൂകൂലികൾ കരണത്തടിച്ചെന്നും നെഞ്ചിൽ ചവിട്ടി വീഴ്ത്തിയെന്നും വിഷ്ണു പറയുന്നു.
സിപിഎം നഗരസഭാംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയെന്നും ആരോപണമുണ്ട്.
സംഭവത്തിനു ശേഷം പോസ്റ്റ് ഓഫിസ് പ്രവർത്തനം നിർത്തിവച്ചു. 4 പേർക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തിൽ ദുർബലമായ വകുപ്പുകളാണു പൊലീസ് ചുമത്തിയതെന്നാരോപിച്ച്, വിഷ്ണുവിന്റെ സഹോദരനും നീലംപേരൂർ പഞ്ചായത്ത് അംഗവുമായ വിനയചന്ദ്രന്റെയും ബിജെപി പ്രവർത്തകരുടെയും നേതൃത്വത്തിൽ വൈകിട്ടോടെ ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]