
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട എന്നത്.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കറുവപ്പട്ട ചില ഭക്ഷണവിഭവങ്ങളിൽ നാം ചേർത്ത് വരുന്നു.
കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഭാരം കുറയ്ക്കുന്നതിന് കറുവപ്പട്ട മികച്ചൊരു വസ്തുവായാണ് കണക്കാക്കുന്നത്.
യഥാർത്ഥത്തിൽ കറുവപ്പട്ട ഭാരം കുറയ്ക്കാൻ സഹായിക്കുമോ?.
രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളാണ് ഇടയ്ക്കിടെയുള്ള വിശപ്പിനും മധുരപലഹാര ആസക്തിക്കും പിന്നിലെ ഒരു പ്രധാന കാരണം. ഈ അളവ് സ്ഥിരപ്പെടുത്തുന്നതിലൂടെ ലഘുഭക്ഷണവും അമിതഭക്ഷണവും കുറയ്ക്കാൻ സഹായിക്കും.
കറുവപ്പട്ട വെള്ളം കുടിക്കുന്നത് അമിത വിശപ്പ് തടയുകയും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നതിനും കറുവപ്പട്ട വെള്ളം സഹായകമാണ്.
12 ആഴ്ചത്തേക്ക് ദിവസേന കറുവപ്പട്ട കഴിക്കുന്നത് (ഏകദേശം 3 ഗ്രാം) ഇൻസുലിൻ സംവേദനക്ഷമത, കൊളസ്ട്രോൾ അളവ്, ശരീരഭാരം എന്നിവ മെച്ചപ്പെടുത്തിയതായി ചില പഠനങ്ങൾ പറയുന്നു. ദിവസവും ¼ മുതൽ ½ ടീസ്പൂൺ വരെ കറുവപ്പട്ട
പൊടി ചൂട് വെള്ളത്തിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കുക. ശ്രദ്ധിക്കുക, അമിതമായി കറുവപ്പട്ട
കഴിക്കാതിരിക്കുക. കാരണം അത് ചില പാർശ്വഫലങ്ങൾക്ക് കാരണമാകും.
കറുവപ്പട്ട ചിലരിൽ വായയിൽ വ്രണങ്ങൾ വരുന്നതിന് കാരണമാകുന്നു.
മറ്റ് ചിലരിൽ ഇത് ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും ആരോഗ്യ വിദഗ്ധർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]