
ചെറുവത്തൂർ ∙ കിഴക്കേമുറി അച്ചാംതുരുത്തി നടപ്പാലത്തിനു സമീപം കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപെട്ട് മുങ്ങിത്താഴുകയായിരുന്ന 2 വിദ്യാർഥികളെ രക്ഷിച്ച് കിഴക്കേമുറിയിലെ എം. വിഷ്ണു നാടിന് അഭിമാനമായി.
വുഡ് പോളിഷിങ് തൊഴിലാളിയാണ് വിഷ്ണു. ഇന്നലെ വൈകിട്ട് കൂട്ടത്തോടെ കുളിക്കാനെത്തിയതായിരുന്നു കുട്ടികൾ.
അതിനിടയിലാണ് അപകടത്തിൽപെട്ടത്. മറ്റു കുട്ടികളുടെ നിലവിളികേട്ട് പരിസരത്തുണ്ടായിരുന്ന വിഷ്ണു ഓടിയെത്തി.
2 കുട്ടികൾ മുങ്ങിത്താഴുന്നതാണു കണ്ടത്. ഉടൻതന്നെ വിഷ്ണു പുഴയിലിറങ്ങി കുട്ടികളെ രക്ഷിക്കുകയായിരുന്നു.
സഹായത്തിനായി അവിടെത്തന്നെ ഉണ്ടായിരുന്ന ആദർശും ദേവാനന്ദും എത്തി.
കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 9ാം ക്ലാസ് വിദ്യാർഥി സി.വി.അഭിനന്ദ്, 8ാംതരം വിദ്യാർഥി സി.വി.അശ്വിൻ എന്നിവരാണ് അപകടത്തിൽപെട്ടത്.
ഇവർ സഹോദരങ്ങളുടെ മക്കളാണ്.കുട്ടികതൾ അപകടത്തിൽപെട്ട ഭാഗത്ത് വർഷകാലത്ത് ശക്തമായ ഒഴുക്കാണ്.
വൈകുന്നേരങ്ങളിൽ ഇവിടെ കുട്ടികൾ കുളിക്കാനെത്തുന്നത് പതിവാണ്. 5 വർഷം മുൻപ് കൂട്ടുകാരോടൊത്ത് കുളിക്കാനെത്തിയ പ്ലസ്ടു വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. കുട്ടികളെ രക്ഷിച്ച 3 പേരെയും നാട്ടുകാർ അനുമോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]