
പരിയാരം ∙ 75 വർഷം പഴക്കമുള്ള അപകടഭീഷണിയായ ഓടിട്ട കെട്ടിടത്തിൽ നിന്നു വിദ്യാർഥികളെ മാറ്റി.
പരിയാരം മെഡിക്കൽ കോളജ് വിദ്യാർഥികൾ പഴയ ടിബി ആശുപത്രി കെട്ടിടങ്ങളാണ് ഹോസ്റ്റലായി ഉപയോഗിക്കുന്നതെന്നും ഇത് അപകടഭീഷണി ഉയർത്തുന്നെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മനോരമ നൽകിയ വാർത്തയെ തുടർന്നാണു നടപടി. സൂപ്രണ്ട്, പ്രിൻസിപ്പൽ ക്വാർട്ടേഴ്സുകളിലേക്കാണു വിദ്യാർഥികളെ മാറ്റിത്താമസിപ്പിച്ചത്. നിർമാണത്തിലുള്ള വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ പണി പൂർത്തിയായാൽ വിദ്യാർഥികളെ അവിടേക്കു മാറ്റും.
വീണു, എന്നിട്ടും..
ടിബി ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളജിന്റെ ലൈബ്രറി കഴിഞ്ഞ മാസത്തെ മഴയിൽ തകർന്നുവീണിരുന്നു. അപകട
സമയത്ത് വിദ്യാർഥികളും ജീവനക്കാരും ഇല്ലാത്തതിനാൽ മാത്രമാണു വൻ അപകടം ഒഴിവായത്. ലൈബ്രറി പ്രവർത്തനം നഴ്സിങ് കോളജ് കെട്ടിടത്തിലെ മുറിയിലേക്കു മാറ്റിയെങ്കിലും പുസ്തകങ്ങൾ പൂർണമായും മാറ്റിയിട്ടില്ല.
വീഴാം, ഏതുസമയവും
ജീവനക്കാരുടെ പല ക്വാർട്ടേഴ്സുകളും ഏതു സമയത്തും തകർന്നു വീഴാവുന്ന നിലയിലാണ്.
പല ജീവനക്കാരും പ്ലാസ്റ്റിക് ഷീറ്റ് ഓടിന്റെ മുകളിൽ വിരിച്ചാണു ചോർച്ച തടയുന്നത്.
പരാതിയൊഴിയാതെ
പരിയാരം∙ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർ ഇപ്പോഴുമില്ല, റേഡിയോളജി, ന്യൂറോളജി, പ്ലാസ്റ്റിക് സർജറി തുടങ്ങിയ സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാർ ദുരിതത്തിൽ. അടച്ചുപൂട്ടിയ ഗ്യാസ്ട്രോ സർജറി വിഭാഗത്തിലും ഇതുവരെയും ഡോക്ടറെ നിയമിച്ചിട്ടില്ല.
മുൻഗണനാ റേഷൻ കാർഡ് വിഭാഗങ്ങളിൽ, എഎവൈയിൽ ഉൾപ്പെടാത്തവർക്കു പരിയാരത്തു പൂർണമായി സൗജന്യചികിത്സ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. മറ്റു സർക്കാർ മെഡിക്കൽ കോളജുകളിൽ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു പൂർണമായി സൗജന്യചികിത്സ നൽകുന്നുണ്ട്.
എന്നാൽ, ഇവിടെ, ലാബ് പരിശോധനകൾക്കെല്ലാം എഎവൈയിൽപെടാത്ത ബിപിഎൽ വിഭാഗക്കാർ പണം നൽകണം.
കാൽ നൂറ്റാണ്ട് പഴക്കമുള്ള പരിയാരം മെഡിക്കൽ കോളജ് ആശുപത്രി നവീകരിക്കാൻ കഴിഞ്ഞ വർഷം സർക്കാർ 40 കോടി അനുവദിക്കുകയും ഒരു വർഷം മുൻപ് നവീകരണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. പുറം കെട്ടിടം പെയ്ന്റിങ് നടത്തി മോടിയാക്കുന്നുണ്ട്.
റോഡ് ടാറിങ് നടത്തി. എന്നാൽ, ആശുപത്രിയിലെ ഫയർ സിസ്റ്റം, ലിഫ്റ്റ്, അത്യാഹിത വിഭാഗം, ഡയാലിസ് വിഭാഗം, ഓപ്പറേഷൻ തിയറ്റർ, വാർഡ് എന്നിവ നവീകരിക്കുന്ന പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണെന്ന ആരോപണം ശക്തമാണ്. രോഗിയുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമ കേന്ദ്രത്തിന്റെ പണി പൂർത്തീകരിക്കാത്തതിനാൽ ആശുപത്രി വരാന്തയിൽ രാത്രി വിശ്രമിക്കേണ്ട
ഗതികേടാണ്. തകരാറിലായ ഉപകരണങ്ങളും ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല.
കാൻസർ ചികിത്സയ്ക്ക് ആവശ്യമായ കൊബാൾട്ട് തെറപ്പി യന്ത്രമുൾപ്പെടെയുള്ളവയാണു മാറ്റി സ്ഥാപിക്കേണ്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]