
ഐടിഐ: അപേക്ഷിക്കാം നെയ്യാറ്റിൻകര ∙ കാഞ്ഞിരംകുളം ഗവ. ഐടിഐയിൽ പ്ലമർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു.
16ന് മുൻപ് അപേക്ഷിക്കണം. പട്ടികജാതി, പട്ടിക വിഭാഗക്കാർക്ക് ഗ്രാന്റ്, സ്റ്റൈപൻഡ് എന്നിവ ലഭിക്കും.
വിശദ വിവരങ്ങൾക്ക് ഫോൺ: 9605235311
ഐശ്വര്യപൂജ നാളെ
ഇടവ∙ കച്ചിനാംവിളാകം ദേവി ക്ഷേത്രത്തിലെ ഐശ്വര്യപൂജ നാളെ രാവിലെ 9ന് നടക്കും. തുടർന്നു കലശാഭിഷേകം, 12ന് അന്നദാനം എന്നിവയുണ്ടാകും.
അന്തിമ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം∙ സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള 17 ഗവ.
കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന 2 വർഷത്തെ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് 9 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. www.polyadmission.org/gci ൽ Rank Details എന്ന ലിങ്ക് വഴി റാങ്ക് പരിശോധിക്കാം.
അഡ്മിഷൻ പോർട്ടലിൽ പറയുന്ന സമയക്രമമനുസരിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഹാജരാകണം.
ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്സി ഫോമുമായി എത്തണം. വിവരങ്ങൾക്ക് www.polyadmission.org/gci
സ്പോട് അഡ്മിഷൻ
തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് സെൻട്രൽ പോളി ടെക്നിക് കോളജിലെ രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട് അഡ്മിഷൻ 11 ന് രാവിലെ 9 ന് കോളജിൽ നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]