
Indian Coast Guard Recruitment 2023: ഇന്ത്യൻ കോസ്റ്റ് ഗാർഡ് മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Central government jobs അതുപോലെ Indian cost guard Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2023 ഓഗസ്റ്റ് 14 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാവുന്നതാണ്.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രസിദ്ധീകരിച്ച റിക്രൂട്ട്മെന്റ് വിജ്ഞാപനം അനുസരിച്ച് പത്തോളം വരുന്ന ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയും അതിലേക്ക് വരുന്ന ഒഴിവുകളും താഴെ നൽകുന്നു.
18 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെയും ഇളവ് അനുവദിക്കുന്നതാണ്.
സിബിൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ (OG)
› പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത
› ഹെവി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്
› ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ രണ്ട് വർഷത്തെ പരിചയം
› വാഹനത്തിൽ വരുന്ന ചെറിയ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള അറിവ്.
മോട്ടോർ ട്രാൻസ്പോർട്ട് ഫിറ്റർ (മെക്കാനിക്കൽ)
› പത്താം ക്ലാസ്
› ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ 2 വർഷത്തെ പരിചയം.
› ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ഡിപ്ലോമ
മൾട്ടി ടാസ്കിങ് സ്റ്റാഫ് (മോട്ടോർ ട്രാൻസ്പോർട്ട് ക്ലീനർ)
› പത്താം ക്ലാസ്
› മെക്കാനിക്കൽ വർക്ക് ഷോപ്പിൽ രണ്ട് വർഷത്തെ പരിചയം
മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി)
› പത്താം ക്ലാസ്
› നഴ്സറി അല്ലെങ്കിൽ ഓർഗനൈസേഷനിൽ മാലിയായി രണ്ട് വർഷത്തെ പരിചയം
മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ)
› പത്താം ക്ലാസ്
› ഓഫീസ് അറ്റൻഡറായി രണ്ട് വർഷത്തെ പരിചയം
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (സ്വീപ്പർ)
› പത്താം ക്ലാസ്
› ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ശുചീകരണത്തിൽ രണ്ട് വർഷത്തെ പരിചയം
Indian Coast Guard recruitment വഴി സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ, മോട്ടോർ ട്രാൻസ്പോർട്ട് ഫിറ്റർ (മെക്കാനിക്കൽ) തസ്തികകളിലേക്ക് ലെവൽ ടു അനുസരിച്ചിട്ടുള്ള ശമ്പള പാക്കേജ് ആണ് ലഭിക്കുക. മറ്റുള്ള എല്ലാ തസ്തികളിലേക്കും ലെവൽ വൺ അനുസരിച്ചിട്ടുള്ള ശമ്പള പാക്കേജ് ലഭിക്കും.
എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
➤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഓഗസ്റ്റ് 14 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.
➤ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവൻ കാര്യങ്ങളും വായിച്ച് മനസ്സിലാക്കുക. ജോലി ലഭിച്ചു കഴിഞ്ഞാൽ ഡ്യൂട്ടി എന്തെല്ലാമാണെന്നും, അപേക്ഷിക്കാൻ എന്തെല്ലാം രേഖകൾ വേണമെന്നും വളരെ വ്യക്തമായി നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
➤ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ “APPLICATION FOR THE POST OF _______” എന്ന് രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം
The Director General, {For PD(Rectt)} Coast Guard Headquarters, Directorate of Recruitment, C-1, Phase II, Industrial Area, Sector-62,Noida, U.P. – 201309
➤ അപേക്ഷ അയക്കുന്നതിനു പ്രത്യേക അപേക്ഷാ ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല
The post പത്താം ക്ലാസ് ഉള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ MTS ആവാം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]