
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി
ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ സർക്കാർ റദ്ദാക്കി. ‘ഭരണപരമായ കാരണം’ എന്നാണു പൊതുമരാമത്തു വകുപ്പിന്റെ വിശദീകരണം.
രാജ്നിവാസ് മാർഗിലെ ഒന്നാം നമ്പർ ബംഗ്ലാവിനായി 60 ലക്ഷം രൂപയുടെ നവീകരണ ജോലികൾക്കാണു ടെൻഡർ ക്ഷണിച്ചത്. ഇതേ വളപ്പിലെ 2–ാം നമ്പർ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫിസായി പ്രവർത്തനമാരംഭിച്ചു.
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ മുഖ്യമന്ത്രിയായിരുന്ന കാലത്തു താമസിച്ചിരുന്ന ഫ്ലാഗ് സ്റ്റാഫ് റോഡിലെ ആറാം നമ്പർ ബംഗ്ലാവ് കോടികൾ മുടക്കി മോടിപിടിപ്പിച്ചതു വിവാദമായിരുന്നു.
ശീഷ് മഹൽ (ചില്ലുകൊട്ടാരം) എന്നു ബിജെപി പരിഹസിച്ചിരുന്ന ഈ ബംഗ്ലാവിൽ താമസിക്കില്ലെന്ന് അധികാരമേറ്റതിനു പിന്നാലെ രേഖ ഗുപ്ത പറഞ്ഞു. അതേസമയം രേഖ ഗുപ്തയ്ക്കായി തിരഞ്ഞെടുത്ത ഔദ്യോഗിക വസതിയെ ‘മായാമഹൽ’ എന്നാണ് എഎപി വിശേഷിപ്പിച്ചത്.
കേജ്രിവാൾ ശീഷ്മഹലിൽ താമസിച്ചെങ്കിൽ രേഖ ഗുപ്തയ്ക്കു വേണ്ടി ‘രംഗ് മഹൽ’ ഒരുക്കുന്നുവെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വീട് മോടിപിടിപ്പിക്കാൻ 60 ലക്ഷം രൂപ മുടക്കുന്നത് ആഡംബരമല്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഉത്തരവാദിത്ത പദവിയിലുള്ള ഒരാൾക്ക് ആവശ്യമായ സംവിധാനങ്ങളാണ് ഒരുക്കുന്നതെന്നാണു മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]