
കോട്ടയം ∙ രാജ്യാന്തര റബർ വില 200 രൂപയിൽ താഴെയെത്തി; അതേസമയം റബറിന്റെ ആഭ്യന്തര വില 200 കടന്ന് മുന്നേറുന്നു. ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോഗ്രാമിന് 203 രൂപയാണ് സ്പോട് വില.
കർഷകന് 197 രൂപ ലഭിക്കും. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില 204 രൂപയായി ഉയർന്നു.
ആഭ്യന്തര മാർക്കറ്റിലെ ചരക്കു ദൗർലഭ്യമാണു വില കൂടാൻ കാരണം. കഴിഞ്ഞ 19നാണ് ആഭ്യന്തര റബർ വില വീണ്ടും 200ൽ എത്തിയത്.
ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില കഴിഞ്ഞ 19ന് ശേഷമാണ് 200 രൂപയിൽ നിന്ന് താഴേക്ക് പോയത്.
192.15 രൂപയാണ് ഇന്നലത്തെ വില. ഷീറ്റ് റബർ വില കൂടുമ്പോഴും ലാറ്റക്സ് വില 197 രൂപയിൽ നിൽക്കുകയാണ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Shutterstock (JERIL AUGUSTY)ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]