
ദുബായ്∙ യുഎഇയുടെ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസയ്ക്ക് ഇനി വിഎഫ്എസ് ഗ്ലോബൽ വഴി ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാം. റയാദ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നേരത്തെ യുഎഇയിൽ നേരിട്ടെത്തി വേണമായിരുന്നു അപേക്ഷിക്കേണ്ടത്.
എന്നാൽ, അന്തിമ നടപടികൾക്കായി അപേക്ഷകർ യുഎഇയിൽ എത്തണം. അപേക്ഷ നൽകുക, നാമനിർദേശ ജോലികൾ പൂർത്തീകരിക്കുക എന്നിവ ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാം.
ഓൺലൈനായും ഫോണിലൂടെയും ഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലെ വിഎഫ്എസ് – റയാദ് ഗ്രൂപ്പ് കേന്ദ്രങ്ങൾ വഴിയും ആദ്യ ഘട്ട അപേക്ഷ നൽകാം.
അപേക്ഷകരുടെ തൊഴിൽ യോഗ്യത, സാമ്പത്തിക യോഗ്യത, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.
വ്യവസായികൾ, ശാസ്ത്രജ്ഞർ, പ്രധാന തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള പ്രഫഷനലുകൾ, കലാകാരന്മാർ, ഇൻഫ്ലുവൻസർ, സംരംഭകർ എന്നിവർക്കാണ് ഗോൾഡൻ വീസയ്ക്ക് അർഹതയുള്ളത്.
അപേക്ഷകർ വ്യക്തിപരവും തൊഴിൽപരവുമായ വൈദഗ്ധ്യം വിശദീകരിക്കുന്ന പ്രൊഫൈൽ തയാറാക്കണം. പാസ്പോർട്ടിന്റെ പകർപ്പ്, ഉയർന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.
അപേക്ഷ നൽകേണ്ട
വെബ്സൈറ്റ്: www.onevasco.com/ind/en/immigration/uae-golden-visa.html, ഫോൺ: +91-22-62018483. 23.5 ലക്ഷം രൂപ നൽകിയാൽ യുഎഇ ഗോൾഡൻ വീസ ലഭിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതർ അറിയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Shutterstockൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]