
കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് തൊഴിലാളികൾ മാൻഹോളിൽ വീണു. ഇവരെ നീണ്ട
പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. സബാഹ് അൽ അഹമ്മദ് ഏരിയയിലാണ് സംഭവം.
വിവരം ലഭിച്ചയുടൻ തന്നെ ഖൈറാൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും രക്ഷാപ്രവർത്തന സംഘവും സംഭവസ്ഥലത്തെത്തി. കൂടാതെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും സ്ഥലത്ത് എത്തിച്ചിരുന്നു.
തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മാൻഹോളിൽ അകപ്പെട്ടുപോയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ ഇരുവരെയും അടിയന്തിര മെഡിക്കൽ സംഘത്തിന് കൈമാറുകയും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]