
കാലിഫോര്‍ണിയ: ആപ്പിളിന്റെ ഏറ്റവും ആകാംക്ഷ ജനിപ്പിക്കുന്ന ഐഫോണ്‍ 17 എയര്‍ വരാനിരിക്കുകയാണ്. സെപ്റ്റംബര്‍ മാസം ഐഫോണ്‍ 17 സീരീസിനൊപ്പമായിരിക്കും പുത്തന്‍ എയര്‍ മോഡല്‍ പുറത്തിറങ്ങുക.
ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍ എന്ന വിശേഷണവുമായി അവതരിക്കാനിരിക്കുന്ന ഐഫോണ്‍ 17 എയറിന് പുത്തന്‍ കളര്‍ ലുക്കും ആപ്പിള്‍ നല്‍കിയേക്കും എന്ന് ലീക്കുകളുണ്ട്. ഐഫോണ്‍ 17 എയറില്‍ 48 എംപി റിയര്‍ ക്യാമറ, 24 എംപി സെല്‍ഫി ക്യാമറ, എ19 ചിപ്, 12 ജിബി റാം 2,800 എംഎഎച്ച് ബാറ്ററി, ആപ്പിളിന്റെ സ്വന്തം 5ജി മോഡം, വൈ-ഫൈ 7 എന്നീ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും വരുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് പുതിയ ലീക്ക്.
ആപ്പിള്‍ മുന്‍ ഐഫോണുകളില്‍ ഉപയോഗിച്ച നീല നിറത്തില്‍ നിന്ന് വ്യത്യസ്തമായ ബ്ലൂ ഷെയ്ഡ് ഐഫോണ്‍ 17 എയറിന് നല്‍കുമെന്നാണ് ഫിക്സഡ് ഫോക്കസ് ഡിജിറ്റല്‍ എന്ന ലീക്കര്‍ വൈബോയില്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത്.
ഇതൊരു കസ്റ്റം pale blue നിറമായിരിക്കും. ആപ്പിള്‍ അത്യപൂര്‍വമായി മാത്രമേ പരമ്പരാഗത ക്ലാസിക് ബ്ലാക്ക്, വൈറ്റ്, മിഡ്നൈറ്റ്, സ്റ്റാര്‍ലൈറ്റ്, സ്പേസ് ഗ്രേ എന്നീ കളര്‍ ഓപ്ഷനുകളില്‍ നിന്ന് വ്യതിചലിക്കാറുള്ളൂ.
അതിനാല്‍ തന്നെ പുത്തന്‍ നിറം ഐഫോണ്‍ 17 ലൈനപ്പിന് ഫ്രഷ് ലുക്ക് നല്കാന് ഉതകുന്നതാണ്. എങ്കിലും ഈ കളര്‍ വേരിയന്റിന് സ്ഥിരീകരണം വരണമെങ്കില്‍ ഐഫോണ്‍ 17 സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ ലോഞ്ച് വരെ കാത്തിരിക്കണം.
നിറം മാറ്റത്തിന് അപ്പുറത്തേക്ക് ഐഫോണ്‍ 17 എയറില്‍ വരാന്‍ സാധ്യതയുള്ള മറ്റ് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണ്‍ മാത്രമായിരിക്കില്ല ഐഫോണ്‍ 17 എയര്‍, ഭാരക്കുറവും ഐഫോണ്‍ 17 എയറിന് പ്രതീക്ഷിക്കുന്നു.
5.5 എംഎം കട്ടിയാണ് ഐഫോണ്‍ 17 എയറിന് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 16 പ്രോ 8.25 എംഎം കട്ടിയുള്ളതായിരിക്കുന്ന സ്ഥാനത്താണിത്.
ഫോണ്‍ കൂടുതല്‍ സ്ലിം ആകുന്നതിനാല്‍ ഇന്റേണല്‍ ഭാഗങ്ങളില്‍ ആപ്പിള്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയിലാണ് ഐഫോണ്‍ 17 എയര്‍ അവതരിക്കുക എന്ന് റിപ്പോര്‍ട്ടുണ്ട്.
നിലവിലെ ഐഫോണ്‍ 16 പ്രോയിലുള്ള അതേ സ്ക്രീന്‍ ബ്രൈറ്റ്നസാണ് വരാനിട. ക്യാമറ വിഭാഗത്തിലേക്ക് വന്നാല്‍, ഐഫോണ്‍ 17 എയറില്‍ ആപ്പിള്‍ 48 മെഗാപിക്സലിന്റെ വൈഡ്-ആംഗിള്‍ ക്യാമറ മാത്രം ഉള്‍പ്പെടുത്താനാണ് സാധ്യത.
നിലവിലെ ഐഫോണുകളില്‍ ഉപയോഗിക്കുന്ന ക്യാമറയായിരിക്കും ഇത്. റീയര്‍ ഭാഗത്ത് പുതിയ ഹൊറിസോണ്ടല്‍ ക്യാമറ ബാര്‍ വന്നേക്കും.24 എംപിയുടെ ഫ്രണ്ട് ക്യാമറ സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി വരുമെന്ന അഭ്യൂഹവും ശക്തം.
നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 12 എംപി സെല്‍ഫി ക്യാമറയില്‍ നിന്നുള്ള വലിയ അപ്ഡേറ്റായിരിക്കും ഇത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]