
കൊച്ചി∙ യുകെ കേന്ദ്രമായ ഫെയ്സ്ജിമ്മില്‍ തന്ത്രപരമായ നിക്ഷേപം നടത്തി റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്. ഫേഷ്യല്‍ ഫിറ്റ്നെസ് ആന്‍ഡ് സ്കിന്‍ കെയര്‍ രംഗത്ത് ആഗോള തലത്തിൽ പേരെടുത്ത സ്ഥാപനമാണ് ഫെയ്സ്ജിം.
വലിയ വളര്‍ച്ചാസാധ്യതയുള്ള ബ്യൂട്ടി ആന്‍ഡ് വെല്‍നെസ് രംഗത്ത് വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് റീട്ടെയ്ലിന്റെ പുതിയ നീക്കം.
ബ്യൂട്ടി, വെല്‍നെസ് സംരംഭകനായ ഇംഗെ തെറോണ്‍ സ്ഥാപിച്ച സംരംഭമാണ് ഫെയ്സ്ജിം. ബ്യൂട്ടി, വെല്‍നെസ്, ഫിറ്റ്നെസ് എന്നിവയിൽ നൂതന രീതികളിലൂടെ ചര്‍മ സംരക്ഷണത്തിൽ പുതിയൊരു വിഭാഗം വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്.
ഫെയ്സ് ജിമ്മിന്റെ ഇന്ത്യയിലെ സാന്നിധ്യം റിലയന്‍സ് റീട്ടെയ്ലിന്റെ ടിറയിലൂടെയായിരിക്കും.
ആഗോള ബ്രാന്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും വിപണി വികസനവും ടിറയായിരിക്കും. അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളം ഫെയ്സ്ജിമ്മിന്റെ സാന്നിധ്യം ശക്തമാക്കാനാണ് പദ്ധതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]