
മുക്കം (കോഴിക്കോട്) ∙ മീൻ വിൽപന നിർത്തിയില്ലെങ്കിൽ മീനിൽ മണ്ണെണ്ണ ഒഴിക്കുമെന്ന ഭീഷണിയുമായി മുക്കം മാർക്കറ്റിലെത്തി
അനുകൂലികൾ. അഖിലേന്ത്യാ പണിമുടക്കിൽ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും അതിനിടെ കട
തുറക്കാൻ ആരുപറഞ്ഞെന്നും ചോദിച്ചാണ് പണിമുടക്ക് അനുകൂലികൾ എത്തിയത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ടി.വിശ്വനാഥന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വിൽപന നിർത്തിയില്ലെങ്കിൽ മീനിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മണ്ണെണ്ണ കയ്യിലുണ്ട് ഒഴിക്കാൻ മടിക്കില്ലെന്ന ഭീഷണി കൂടി ഉയർന്നതോടെ വ്യാപാരി മീനുകൾ തട്ടിൽ നിന്ന് എടുത്തുമാറ്റി.
മുക്കത്തെ മിനി സിവിൽ സ്റ്റേഷനും പ്രദേശത്ത് തുറന്ന മാളും സമരാനുകൂലികളുടെ പ്രതിഷേധത്തിൽ രാവിലെ പൂട്ടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]