
ടാറന്റോ: ക്രിമിനലുകൾക്കും കള്ളക്കടത്തുകാർക്കും പേടി സ്വപ്നമായ പൊലീസ് സ്നിഫർ ഡോഗിന് ക്രൂരമായി കൊലപ്പെടുത്തി അജ്ഞാതർ. ഇറ്റലിയിലെ ടാറന്റോയിലാണ് സംഭവം.
അപാരമായ ഘ്രാണ ശേഷിയുള്ള ബ്ലഡ്ഹൗണ്ട് ഇനത്തിലുള്ള പൊലീസ് നായ ബ്രൂണോ ആണ് കൊല്ലപ്പെട്ടത്. ഇറ്റലിയിലെ ടാറന്റോയിലെ സംരക്ഷണ കേന്ദ്രത്തിൽ അവശനിലയിൽ കണ്ടെത്തിയ ഏഴ് വയസുള്ള ബ്രൂണോയെ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
ബ്രൂണോയുടെ ഭക്ഷണത്തിൽ അജ്ഞാതർ ആണികൾ വച്ചതാണ് പൊലീസ് നായയുടെ മരണകാരണം. പൊലീസിനും വീരപ്രവർത്തികളിലൂടെ നാട്ടുകാർക്കും ഏറെ പ്രിയങ്കരനായ നായയുടെ കൊലയാളി കണ്ടെത്താൻ സമൂഹമാധ്യമങ്ങളിൽ ആവശ്യം ശക്തമാവുകയാണ്.
ഭീരുക്കളുടെ അംഗീകരിക്കാനാവാത്ത ക്രൂരതയാണ് കൊലപാതകമെന്നാണ് പൊലീസ് നായയെ ഭക്ഷണത്തിൽ ആണി വച്ച് കൊലപ്പെടുത്തിയതിനേക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ വ്യക്തമാവുന്നത്. പൊലീസ് നായകളുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമം കൂടുതൽ ശക്തമാക്കണമെന്നും ആളുകൾ പ്രതികരിക്കുന്നത്.
അർകാഞ്ചെലോ കാരെസാ എന്നയാളായിരുന്നു ബ്രൂണോയെ പരിപാലിച്ചിരുന്നത്. ബ്രൂണോയെ കൊലപ്പെടുത്തി തന്നെ അപകടത്തിലാക്കാനോ അക്രമികൾ ശ്രമിച്ചതെന്ന സംശയമാണ് അർകാഞ്ചെലോ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
രണ്ട് പേരെയാണ് സംഭവത്തിൽ സംശയിക്കുന്നതെന്നും ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. പൊലീസ് സേനയിലെ മൃഗങ്ങളെ ആക്രമിക്കുന്നവർക്ക് 4 വർഷത്തെ തടവും 70000 ഡോളർ പിഴയും നൽകുന്ന പുതിയ നിയമം ജൂലൈ 1 മുതലാണ് ഇറ്റലിയിൽ പ്രാബല്യത്തിൽ വന്നത്.
സേനയിലെ സേവനകാലത്ത് അഞ്ചിലേറെ പേരെ അപകടമുഖത്ത് നിന്നും നാല് പേരുടെ മൃതദേഹങ്ങളും ബ്രൂണോ കണ്ടെത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]