
പാലാ∙ സെന്റ് തോമസ് ഹൈസ്കൂളിൽ കായികമേള പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ കായികമേള പാലാ നഗരസഭാ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തി. പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ കായികമേള ഉദ്ഘാടനം ചെയ്തു.
പാലാ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ,കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ചീരാൻകുഴി പതാക ഉയർത്തി. ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ ദീപശിഖാ പ്രയാണത്തിന് വിദ്യാർഥികളായ ആർ.
ശ്രീഹരി, ആൽബി ബൈജു, അനൽ കെ.സുനിൽ , നിഷാൽ ഷിജോ എന്നിവർ നേതൃത്വം നൽകി. പാലാ സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിസ്യു ജോസഫ് ഒളിമ്പിക് ദീപം തെളിയിച്ചു.
പിടിഎ പ്രസിഡന്റ് വി.എം തോമസ് ആശംസകളർപ്പിച്ചു സംസാരിച്ചു.
വിദ്യാർത്ഥി പ്രതിനിധി നിഷാൽ ഷിജോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻസിപ്പൽ കൗൺസിലർ ബിന്ദു മനു, സ്കൂൾ അസി.മാനേജർ ഫാ.ഐസക് പെരിങ്ങാമലയിൽ തുടങ്ങിയർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കായികാധ്യാപകരായ ഡോ.തങ്കച്ചൻ മാത്യു, ഡോ.ബോബൻ ഫ്രാൻസിസ്, അധ്യാപകർ, അനധ്യാപകർ, മാതാപിതാക്കൾ,നഗരസഭാ അധികൃതർ തുടങ്ങിയവരുടെ സഹകരണത്തോടെ നടന്ന കായികമേളയ്ക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.റെജിമോൻ സ്കറിയ തെങ്ങുംപള്ളിയിൽ, സ്കൂൾ കായികാധ്യാപകൻ മനു ജെയിംസ് എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]