
പടനിലം∙ ആറ് വർഷത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ നാടിന്റെ സ്നേഹ കൂട്ടായ്മയുടെ കരുതലിൽ സ്വന്തം വീട്ടിലേക്ക് ഷാജു തിരിച്ചെത്തി. അപകടത്തെ തുടർന്ന് സൗദി പൗരൻ മരിച്ചതിനെ തുടർന്ന് നാട്ടിൽ വരാൻ കഴിയാതെ കുടുങ്ങിയ പടനിലം കണ്ണങ്കോട്ടുമ്മൽ ഷാജു കഴിഞ്ഞ ദിവസം രാത്രിയോടെ ആണ് ഡൽഹി വഴി കരിപ്പൂരിൽ എത്തിയത്. ഭാര്യ ബിനി, ബിനിയുടെ അച്ഛൻ കൃഷ്ണൻ, മക്കളായ മാളവിക, അവന്തിക എന്നിവരും ബന്ധുക്കളും സ്വീകരിക്കാൻ എത്തിയിരുന്നു.
അപകടത്തെ തുടർന്ന് സൗദി പൗരൻ മരിക്കുകയും മൂന്ന് ലക്ഷം റിയൽ സൗദി കോടതി പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഇദ്ദേഹം ജോലി ചെയ്തിരുന്ന റിയാദിലെ കമ്പനി പകുതി തുക അടച്ചെങ്കിലും ശേഷിക്കുന്ന തുക ഷാജുവിന് അടയ്ക്കാൻ കഴിയാത്തത് മൂലമാണ് നാട്ടിൽ വരാൻ കഴിയാതെ കുടുങ്ങിയത്. മൂന്ന് മാസത്തോളം ജയിലിൽ ആയിരുന്നെങ്കിലും സന്നദ്ധ പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ശ്രമഫലമായി പുറത്തിറങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]