സ്വന്തം ലേഖകൻ
കോട്ടയം: ചീഞ്ഞുനാറിയ നാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ ടാങ്കിന്റെ ചോർച്ച അടച്ചും, മാലിന്യം കോരി മാറ്റി വൃത്തിയാക്കിയും കോട്ടയം നഗരസഭ.
“കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും മൂക്ക് പൊത്തിയാലും വഴി നടക്കാനാവാത്ത അവസ്ഥയാണെന്നും, തേർഡ് ഐ ന്യൂസ് ഇന്നലെ വാർത്ത പുറത്ത് വിട്ടിരുന്നു.
വാർത്ത ശ്രദ്ധയിൽ പെട്ട നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ സംഭവത്തേക്കുറിച്ച് അന്വേഷിക്കുവാനും അടിയന്തിര നടപടി സ്വീകരിക്കുവാനും നഗരസഭാ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നല്കി.
തുടർന്ന് ഇന്ന് രാവിലെ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ റ്റി.എ തങ്കത്തിന്റെ നേതൃത്വത്തിലുള്ള അരോഗ്യവിഭാഗം ജീവനക്കാർ ശുചീകരണ തൊഴിലാളികളേയും, ജെസിബിയും , ലോറിയുമായി എത്തി മാലിന്യം കോരി മാറ്റി കംഫർട്ട് സ്റ്റേഷന്റെ പരിസരം വൃത്തിയാക്കി.
ടാങ്കിലേക്കുള്ള പൈപ്പിന് ചോർച്ച ഉണ്ടായതാണ് മാലിന്യം പരന്നൊഴുകാൻ കാരണമെന്നും, ചോർച്ച മാറ്റാൻ ചുമതലപ്പെട്ട കരാറുകാന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് തകരാർ പരിഹരിക്കാൻ താമസമുണ്ടായതെന്നും നഗരസഭാ അധികൃതർ പറഞ്ഞു.
തുടർന്ന് ഇന്ന് രാവില കരാറുകാരനെ നഗരസഭയിൽ വിളിച്ചുവരുത്തി ചെയർ പേഴ്സനും സെക്രട്ടറിയും താക്കീത് ചെയ്തു. തുടർന്ന് കരാറുകാരൻ ജീവനക്കാരുമായെത്തി ടാങ്കിന്റെ ചോർച്ച പരിഹരിച്ചു.
നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള സഞ്ചാര പാതയിലുള്ള കംഫർട്ട് സ്റ്റേഷന്റെ ടാങ്കാണ് മാസങ്ങളായി പൊട്ടിയൊലിച്ച് കൊണ്ടിരുന്നത്.
ബസ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും,
റയിൽവേയിലേക്ക് പോകുന്നവർക്കും മൂക്ക് പൊത്തിയാലും വഴിനടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും മാലിന്യവും അടിഞ്ഞുകൂടിയതോടെ ദുര്ഗന്ധം കൊണ്ട് യാത്രക്കാർ ബുദ്ധിമുട്ടുകയായിരുന്നു.
ടാങ്കിൽ നിന്ന് ഒലിക്കുന്ന വെള്ളത്തിലും വേയ്സ്റ്റിലും ചവിട്ടിയായിരുന്നു യാത്രക്കാർ സഞ്ചരിച്ചു കൊണ്ടിരുന്നത്.
നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ റ്റി.എ തങ്കം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് ലാൽ, മഞ്ജുത, എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
The post ചീഞ്ഞുനാറിയ നാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ ടാങ്കിലെ ചോർച്ച അടച്ചും, മാലിന്യം കോരിമാറ്റി വൃത്തിയാക്കിയും കോട്ടയം നഗരസഭ; “കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും മൂക്ക് പൊത്തിയാലും വഴി നടക്കാനാവാത്ത അവസ്ഥയാണെന്നും തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ട് 24 മണിക്കൂറിനകം കംഫർട്ട് സ്റ്റേഷനും പരിസരവും വൃത്തിയാക്കി കോട്ടയം നഗരസഭ” !! തേർഡ് ഐ ന്യൂസ് ഇംപാക്ട് ! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]