
കോട്ടിക്കുളം ∙ തൃക്കണ്ണാട് കടൽത്തീരത്തെ കൊടുങ്ങല്ലൂർ മണ്ഡപത്തിന്റെ അടിത്തട്ടിലേക്കു കടൽ തുരന്നു കയറി നാശം. സമീപത്തെ കെട്ടിടത്തിന്റെ പടികളും കടലേറ്റത്തിൽ നശിച്ചു. കെട്ടിടം സംരക്ഷിക്കാൻ കുറുംബ ഭഗവതി ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ ചെങ്കല്ലും മറ്റും ഇറക്കി രക്ഷാകവചം ഒരുക്കി.
തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം കാസർകോട്– കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ നിന്നു 10 മീറ്റർ അകലെയാണു കടൽ കയറിയത്. ഒരു മാസത്തിലേറെയായി തുടരുന്ന കടലേറ്റത്തിൽ അധികൃതർ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു.
ആവശ്യമായ സുരക്ഷാനടപടികൾ സംബന്ധിച്ചു സമരക്കാരുമായി ചർച്ച ചെയ്യാമെന്ന് അധികൃതർ ഉറപ്പു നൽകിയതിനാൽ അരമണിക്കൂറോളം തുടർന്ന ഉപരോധം അവസാനിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]