
എരിഞ്ഞിപ്പുഴ ∙ ഉണുപ്പംകല്ലിൽ നിയന്ത്രണംവിട്ട തടിലോറി റോഡരികിലെ മൺഭിത്തിയിലിടിച്ച് തകർന്നു.
ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ കുമ്പള നായ്ക്കാപ്പിലെ മുഹമ്മദ് സാദിഖിനെ(27) ഒന്നര മണിക്കൂറിനു ശേഷമാണു പുറത്തെടുത്ത്. നിസ്സാര പരുക്കുകളോടെ കാസർകോട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 3 മണിക്കാണു സംഭവം.
ബന്തടുക്കയിൽനിന്ന് തടി ലോഡുമായി സീതാംഗോളിയിലേക്കു പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഇറക്കം കഴിഞ്ഞ് വളവ് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട
ലോറി ഭിത്തിയിലിടിക്കുകയായിരുന്നു.
കയർപൊട്ടി ലോറിയിലെ തടി കാബിന്റെ മുകളിലേക്കു വീണു. ഇതെടുത്തു മാറ്റിയശേഷം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണു സാദിഖിനെ രക്ഷപ്പെടുത്തിയത്.
ഇയാൾ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്.8 ടൺ ലോഡ് കയറ്റാവുന്ന ലോറിയിൽ ഇരട്ടിയിലേറെ ലോഡ് കയറ്റിയതാണ് അപകട കാരണമെന്നു നാട്ടുകാർ ആരോപിച്ചു. കുറ്റിക്കോൽ അസി.സ്റ്റേഷൻ ഓഫിസർ കെ.ഹരിനാരായണന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും ബേഡഡുക്ക പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]