
കണ്ണൂർ ∙ പുസ്തകങ്ങളിലും വിഡിയോകളിലും മാത്രം കണ്ട പക്ഷിയെ നേരിൽകണ്ടപ്പോൾ ഏഴിമല കക്കംപാറയിൽ കരപ്പത്ത് സവിതയ്ക്കും മകൾ തന്മയയ്ക്കും വിശ്വാസം വന്നില്ല.
കാട്ടിൽ മാത്രം കാണുന്ന മലമുഴക്കി വേഴാമ്പലിൽ നാട്ടിലെ തേരകം മരത്തിലിരിക്കുന്നതിന്റെ ഫോട്ടോയെടുത്തു സമൂഹമാധ്യമത്തിലിട്ടു.
ഇതുകണ്ട പക്ഷിനിരീക്ഷകരായ മനോജ് കരിങ്ങാമഠത്തിൽ, പി.ജമീല, അഭിനവ് ജീവൻ എന്നിവരെത്തി മലമുഴക്കി വേഴാമ്പലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
അതോടെ നാട്ടിലെത്തിയ അതിഥിയെ ക്യാമറയിൽ പകർത്താൻ ആളുകളെത്തിത്തുടങ്ങി.
ഏഴിമലയ്ക്കടുത്തുള്ള പ്രദേശങ്ങളിൽ മേയ് ഒടുവിലാണ് ആൺവേഴാമ്പലിനെ കണ്ടുതുടങ്ങിയത്. മലമുഴക്കി വേഴാമ്പലിനെ സാധാരണ തീരപ്രദേശങ്ങളിൽ കാണാറില്ല.
നെല്ലിയാമ്പതി, അതിരപ്പിള്ളി, സൈലന്റ്വാലി, പെരിയാർ, പൊന്മുടി, അരിപ്പ, പറമ്പിക്കുളം, ചിമ്മിണി തുടങ്ങിയ കാടുകളിൽ കാണാറുള്ള മലമുഴക്കിയെ കണ്ണൂരിലെ ആറളം വനമേഖലയിലും കരിമ്പം ഫാമിലും മുൻപു കണ്ടിരുന്നെന്ന് സർ സയ്യിദ് കോളജ് വനശാസ്ത്രവിഭാഗം മേധാവി സ്നേഹ സുഭാഷ് പറഞ്ഞു.
ചെറുതാഴം മേഖലയിലാണു രണ്ടുദിവസമായി വേഴാമ്പലിനെ കാണുന്നത്. ജനവാസമേഖലയാണെങ്കിലും ഇവിടെ ജൈവവൈവിധ്യ കലവറ ആണെന്നതിന്റെ തെളിവാണു വേഴാമ്പലിന്റെ സാന്നിധ്യം എന്ന് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി.ശ്യാമ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]