
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളായ വിക്ടറി വെങ്കടേഷും നന്ദമൂരി ബാലകൃഷ്ണയും ഒരു മൾട്ടി-സ്റ്റാർ ചലച്ചിത്രത്തിൽ ഒന്നിച്ചേക്കും എന്ന് സൂചന. ഫ്ലോറിഡയിൽ നടന്ന നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റി 2025 പരിപാടിയിൽ വെങ്കടേഷ് തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് വെളിപ്പെടുത്തിയപ്പോഴാണ് ഈ അഭ്യൂഹം പരന്നത്.
വെങ്കടേഷ് തന്റെ പ്രസംഗത്തിൽ അഞ്ച് സിനിമകൾ താന്‍ ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി. ഇതിൽ ഏറ്റവും ശ്രദ്ധേയമായത്, തന്റെ ദീർഘകാല സുഹൃത്തായ ബാലകൃഷ്ണയുമായി ചേർന്നുള്ള ഒരു മൾട്ടി-സ്റ്റാർ ചിത്രമാണ്.
“എന്റെ സുഹൃത്ത് ബാലയ്യയുമായി ഒരു വലിയ ചിത്രം ഞങ്ങൾ ചെയ്യും, അത് തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരിക്കും,” വെങ്കടേഷ് പറഞ്ഞു. ബാലകൃഷ്ണയ്ക്കൊപ്പമുള്ള ചിത്രത്തിന് പുറമേ വെങ്കടേഷ് പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസിനൊപ്പം ഒരു പുതിയ ചിത്രത്തിൽ പ്രവർത്തിക്കും.
ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കും. ചിരഞ്ജീവിയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോൾ ചെയ്യുന്നുണ്ടെന്നും വെങ്കിടേഷ് വ്യക്തമാക്കി.
അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ‘മെഗാ 157’ എന്ന ചിത്രത്തിൽ വെങ്കടേഷ് ഒരു ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്നത്. ദൃശ്യം 3: മീനയ്ക്കൊപ്പം ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ വെങ്കടേഷ് അഭിനയിക്കും.
അനിൽ രവിപുഡിയുമായി വീണ്ടും ഒന്നിക്കുന്ന വെങ്കടേഷ്, ‘സങ്ക്രാന്തിക്കി വസ്തുന്നാം’ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പ്രവർത്തിക്കും. നന്ദമൂരി ബാലകൃഷ്ണ, ‘അഖണ്ഡ 2: താണ്ഡവം’ എന്ന ആക്ഷൻ-ആത്മീയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സെപ്റ്റംബർ 25-ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും.
ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ‘എന്‍ബികെ111’ എന്ന ചിത്രത്തിൽ ബാലകൃഷ്ണ ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് വിവരം.
ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]