
ആലപ്പുഴ ∙ വിദ്യാർഥി കൺസഷൻ പരിഷ്കരിക്കുക, ദീർഘദൂര സർവീസുകൾ സംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പിലാക്കുക, കമ്മിഷൻ റിപ്പോർട്ടുകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ നടത്തിയ ബസ് പണിമുടക്കിൽ ജനം വലഞ്ഞു. സ്കൂളുകളിൽ പ്രവൃത്തി ദിവസമായിരുന്നതിനാൽ വിദ്യാർഥികളും ജോലിക്കാരുമാണ് ദുരിതത്തിലായത്.
നാമമാത്രമായ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. വഴിച്ചേരിയിലെ സ്വകാര്യ ബസ് സ്റ്റാൻഡ് പൂർണമായും ഒഴിഞ്ഞു കിടന്നു.
കെഎസ്ആർടിസി അധിക സർവീസുകൾ നടത്തിയെങ്കിലും സ്വകാര്യ ബസുകൾ മാത്രമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ ദുരിതത്തിലായി.ജില്ലയിൽ 400ൽ അധികം ബസ് ഉടമകൾ സമരത്തിൽ പങ്കാളികളായതായി സംയുക്തസമരസമിതി ചെയർമാൻ പാലമുറ്റത്ത് വിജയകുമാർ അറിയിച്ചു.
ബസുടമകൾ ഇഎംഎസ് സ്റ്റേഡിയത്തിനു മുന്നിൽ നിന്നു ജാഥയായി കലക്ടറേറ്റിൽ എത്തി ധർണ നടത്തി.വ്യാപാരി- വ്യവസായി സമിതി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.അസ്ലം ഉദ്ഘാടനം ചെയ്തു. സംയുക്തസമരസമിതി ചെയർമാൻ പാലമുറ്റത്ത് വിജയകുമാർ അധ്യക്ഷത വഹിച്ചു.
കെബിടിഎ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ, സെക്രട്ടറി എസ്.എം.നാസർ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേതാക്കളായ വിപിൻ ചന്ദ്രലാൽ, ഷിബു കടുകോയിക്കൽ, രഘുനാഥപിള്ള, ബെന്നി ആന്റണി, ഷാജിമോൻ, കെബിടിഎ നേതാക്കളായ കെ.എം.ബാബു, ബിജു ദേവിക, ഷാജിലാൽ, റിനു സഞ്ചാരി, ഷെരീഫ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]