
പാലോട്∙ ഗ്രാമങ്ങളിൽ കഞ്ചാവ് അടക്കമള്ള ലഹരി വിൽപനയും ഇതുമൂലമുള്ള സാമൂഹിക വിപത്തുകളും വർധിക്കുമ്പോഴും കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച പാലോട് കേന്ദ്രമായുള്ള എക്സൈസ് റേഞ്ച് ഓഫിസ് ജലരേഖയായി മാറി. പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ ലഹരി മൂലം ആത്മഹത്യകൾ പെരുകിയതിനെ തുടർന്ന് അന്നത്തെ മന്ത്രി എ.കെ. ബാലൻ സ്ഥലം സന്ദർശിക്കുകയും പാലോട് കേന്ദ്രമായി എക്സൈസ് റേഞ്ച് ആരംഭിക്കുമെന്നത് യുദ്ധകാല അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും ഞാറനീലി കേന്ദ്രമായി ഡി.അഡിഷൻ സെന്റർ ആരംഭിക്കുമെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.
അത് നടപ്പിലായില്ല.മാത്രമല്ല 2020ൽ ഡി. അഡിഷൻ സെന്റർ പാലോട് സർക്കാർ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തെങ്കിലും അഞ്ചു വർഷമായിട്ടും കെട്ടിടം വെറുതേ കിടക്കുന്നതല്ലാതെ സെന്റർ ആരംഭിച്ചിട്ടില്ല.
ജില്ലയിലെ വലിയ പഞ്ചായത്തായ പെരിങ്ങമ്മലയിൽ ആദിവാസി ഊരുകളിലടക്കം കൃത്യമായി എത്തിച്ചേരണമെങ്കിൽ പാലോട് കേന്ദ്രമായി എക്സൈസ് റേഞ്ച് സ്ഥാപിക്കേണ്ടതുണ്ടെന്ന് പട്ടികവർഗ വകുപ്പ് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ല.ബോധവൽക്കരണം എന്ന പേരിൽ ചില പ്രവർത്തനങ്ങൾ നടത്തി പണം പൊടിച്ചതല്ലാതെ ലഹരി വിൽപന കുറയ്ക്കാൻ ഒരു നടപടിയും എടുത്തതുമില്ല.
നിലവിൽ വാമനപുരം അല്ലെങ്കിൽ നെടുമങ്ങാട് എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് പാലോട് മേഖലയിൽ എത്തുന്നത്. അവർക്ക് വലിയ പരിമിതികൾ ഉണ്ട്.
മലയോര മേഖലയിൽ കഞ്ചാവ് വിൽപന വ്യാപകമാണ്. യുവാക്കളും യുവതികളും അടക്കം ബൈക്കിൽ ലഹരി വിൽപന നടത്തുന്നു.
വിദ്യാർഥികൾക്കു വരെ ലഹരി വസ്തുക്കൾ നൽകി വഴിതെറ്റിക്കുന്നതായും പറയുന്നു. പല കച്ചവട
സ്ഥാപനങ്ങളിലും നിരോധിത ലഹരി ഉൽപന്നങ്ങൾ രഹസ്യക്കച്ചവടം നടത്തുന്നുണ്ട്. ആദിവാസി മേഖലകളിലെ യുവാക്കളെയും ഈ ലഹരി സംഘം നോട്ടമിടുന്നുണ്ട്.
പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]