
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്താം. ∙ കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല
അറിയിപ്പ് അധ്യാപക ഒഴിവ്
പാലക്കാട് ∙ ഗവ.
വിക്ടോറിയ കോളജിൽ വിവിധ വകുപ്പുകളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഹിന്ദി, സംസ്കൃതം വകുപ്പുകളിലാണ് ഒഴിവ്.
കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ പേരു റജിസ്റ്റർ ചെയ്ത യുജിസി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. അവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളവരെയും പരിഗണിക്കും.
14നു രാവിലെ 10.30നു സംസ്കൃതം, 15നു രാവിലെ 11നു ഹിന്ദി കൂടിക്കാഴ്ച നടത്തും. ഫോൺ: 0491 2576773.
എലപ്പുള്ളി ∙ ഗവ.എപി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് രാവിലെ 10ന്.
കാഞ്ഞിരപ്പുഴ ∙ പുളിക്കൽ ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി (മലയാളം) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11നു സ്കൂളിൽ നടക്കും. കാഞ്ഞിരപ്പുഴ ∙ പഞ്ചായത്തിലെ സർക്കാർ പ്രൈമറി സ്കൂളുകളിലെ പട്ടികജാതി വിദ്യാർഥികൾക്കു കായികപരിശീലനം നൽകാനായി ദിവസ വേതനാടിസ്ഥാനത്തിൽ കായികാധ്യാപകനെ നിയമിക്കുന്നു.
കൂടിക്കാഴ്ച നാളെ രാവിലെ 11നു കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫിസിൽ. ഫോൺ: 9447534604.
ഡ്രൈവർ ഒഴിവ്
ഷോളയൂർ∙ പഞ്ചായത്തിൽ ഹരിതകർമസേനയുടെ പിക്കപ് വാനിനു ഡ്രൈവറെ ആവശ്യമുണ്ട്.
18നും 45നും ഇടയിൽ പ്രായവും ലൈറ്റ് മോട്ടർ വാഹന ലൈസൻസും 3 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരാകണം. കുടുംബശ്രീ പ്രവർത്തകരായ വനിതകൾക്കു മുൻഗണന.
18നു 2നു മുൻപ് അപേക്ഷിക്കണം. ശുദ്ധജല വിതരണം മുടങ്ങും
കൊഴിഞ്ഞാമ്പാറ ∙ കുന്നങ്കാട്ടുപതിയിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, എലപ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ 11നു ശുദ്ധജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.
മെഡിക്കൽ ക്യാംപ്
ആനക്കര ∙ കുമ്പിടി പാലിയേറ്റീവ് കെയർ സൊസൈറ്റിയും കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയും ഹീൽ ഫോർട്ട് മെഡ് ഫാർമയും ചേർന്ന് നിരാമയ പുനരധിവാസ കേന്ദ്രത്തിൽ മെഡിക്കൽ ക്യാംപ് നടത്തി.
ഡോ. മുഹമ്മദ് റിയാസ് നേതൃത്വം നൽകി.
പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ സി.ടി.സൈതലവി, നൗഷാദ് മേനോത്തിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]