
അടൂർ ∙ അമിതവേഗവും ഇരുവശങ്ങളിലെയും പാർക്കിങ്ങും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും അടൂർ ബൈപാസ് റോഡിനെ അപകട മേഖലയാക്കി മാറ്റുന്നു.
അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൊലീസ് പട്രോളിങ് നടത്തുന്നുണ്ടെന്നും ഓവർ സ്പീഡ് ഡിറ്റക്ഷൻ ക്യാമറ ബൈപാസിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുമ്പോഴും ബൈപാസിൽ അപകടങ്ങൾക്കു കുറവില്ല. പകലും രാത്രിയിലും ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാർ ഭീഷണിയായി മാറിയിരിക്കുന്നത് ബൈപാസിന്റെ ഇരുവശത്തുമുള്ള തോന്നിയതുപോലെയുള്ള പാർക്കിങ്ങാണ്.
വാഹനങ്ങൾ സഞ്ചരിക്കേണ്ട ഭാഗങ്ങളിലേക്ക് വരെ പാർക്കിങ്ങാണ് ഇവിടെ.
ബൈപാസിന്റെ രണ്ടു വശങ്ങളിലും ഓരോ ദിവസവും ഉയർന്നു കൊണ്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഒട്ടുമിക്കതിനും പാർക്കിങ് സൗകര്യമില്ലാത്തതാണ് റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കാരണം.
രാത്രിയിലാണ് ഏറ്റവും കൂടുതൽ പ്രശ്നം. ഇവിടെ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലേക്ക് ഭക്ഷണം കഴിക്കാൻ എത്തുന്ന വാഹനങ്ങളാണ് റോഡിൽ പാർക്കു ചെയ്യുന്നത്.
റോഡിലെ പാർക്കിങ് കൂടുന്നതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. രാത്രിയിൽ പൊലീസ് പട്രോളിങ് കാര്യക്ഷമവുമല്ല.
ഇതു കാരണം റോഡിലെ പാർക്കിങ് തോന്നിയതു പോലെയാകുന്നതിനാൽ അപകടങ്ങൾക്കു കാരണമാവുകയും ചെയ്യുന്നു. അമിതവേഗമാണ് അപകടങ്ങൾക്ക് മറ്റൊരു കാരണം.
ടോറസുകളും ആഡംബര കാറുകളും ബൈക്കുകളുമാണ് അമിതവേഗത്തിൽ പായുന്നത്. ഇതു കൂടാതെ തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറികളും അമിതവേഗത്തിലാണ് പായുന്നത്.
ബൈപാസിൽ ഒരു ക്യാമറ ഉണ്ടെങ്കിലും അമിതവേഗം നിയന്ത്രിക്കാൻ അതു കൊണ്ടാകുന്നില്ല. കൂടുതൽ ക്യാമറകൾ സ്ഥാപിച്ചാൽ അമിതവേഗം കുറയ്ക്കാൻ ഒരു പരിധിവരെയെങ്കിലും കഴിയും.
ഇതു സംബന്ധിച്ച് പള്ളിക്കൽ സ്വദേശി രാമനുജൻ കർത്ത മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ്കുമാർ നടത്തിയ പരിശോധനയിൽ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന റിപ്പോർട്ടാണ് നൽകിയത്.
ഏറ്റവും കുടുതൽ അപകടങ്ങൾ നടന്നിട്ടുള്ള വട്ടത്തറപ്പടിയിൽ സിഗ്നൽലൈറ്റു സ്ഥാപിക്കാൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ടു കാര്യങ്ങളും അടിയന്തരമായി നടപ്പാക്കുന്നതിനൊപ്പം ബൈപാസിലെ പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിനും കാത്താതെ കിടക്കുന്ന വഴിവിളക്കുകൾ കൂടി കത്തിക്കാനും തീരുമാനമെടുത്താൽ ഇവിടുത്തെ അപകടങ്ങൾ കുറയ്ക്കാൻ കഴിയും.
അടൂർ ബൈപാസിലെ അപകടങ്ങൾ കുറയണമെങ്കിൽ വാഹനങ്ങളുടെ അതിവേഗവും രണ്ട് സൈഡിലുമുള്ള വാഹനങ്ങളുടെ പാർക്കിങ്ങും തടയാൻ കഴിയണം. പാർക്കിങ് സൗകര്യം ഒരുക്കാതെയാണു ബൈപാസിന്റെ ഇരുവശങ്ങളിലും ദിനംപ്രതി പുതിയ കച്ചവട
സ്ഥാപനങ്ങൾ വന്നു കൊണ്ടിരിക്കുന്നത്. ഇതാണ് ഏറ്റവും വലിയ പ്രശ്നം.
ഇതിനാൽ കടയിലേക്ക് വരുന്നവർ റോഡിൽ പാർക്കു ചെയ്യും. ഈ പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ ബന്ധപ്പെട്ട
അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ കൂടി കൊണ്ടേയിരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]