
മൂന്നാർ∙ മൂന്നാറിൽ വഴിയോര കടകൾ വ്യാപകമായിട്ടും നടപടിയെടുക്കാതെ സ്പെഷൽ റവന്യു ഓഫിസും പഞ്ചായത്തും. കയ്യേറ്റങ്ങൾ തടയുന്നതിനും ഒഴിപ്പിക്കുന്നതിനുമായുള്ള ഓഫിസുകളുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനം നിലച്ചതോടെയാണ് കഴിഞ്ഞ രണ്ടു മാസമായി മൂന്നാറിൽ വഴിയോര കടകൾ വ്യാപകമായിരിക്കുന്നത്. ടൗണിലെ ഏറ്റവും തിരക്കുള്ള മാട്ടുപ്പെട്ടി സ്റ്റാൻഡിൽ ഓട്ടോകൾ പാർക്കു ചെയ്യുന്നതിനു പിന്നിലുള്ള നടപ്പാത കയ്യേറി കഴിഞ്ഞ ദിവസം പെട്ടിക്കട സ്ഥാപിച്ചു.
ഇതോടെ ഇതുവഴി കാൽനടയായി കടന്നു പോകാനോ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് ഓട്ടോകൾ പാർക്കു ചെയ്യാനോ കഴിയാത്ത അവസ്ഥയാണുള്ളത്. കൂടാതെ ആർഒ കവല മുതൽ പഴയ മൂന്നാർ ബൈപാസ് പാലം വരെയുള്ള ഭാഗത്ത് ഒട്ടേറെ വഴിയോര കടകളാണ് പുതിയതായി സ്ഥാപിച്ചത്.വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ ശോഭ കെടുത്തുന്ന വിധത്തിൽ പ്ലാസ്റ്റിക് ചാക്കുകൾ, നീല പടുതകൾ എന്നിവയും മരക്കമ്പുകൾ ഉപയോഗിച്ചാണ് ദേശീയ പാതയോരങ്ങൾ കയ്യേറി വഴിയോര കടകൾ നിർമിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]