സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആൻഫി മരിച്ചതിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചു.
ഇന്നലെയാണ് കോയമ്പത്തൂരിൽ ബിഎസ്സി നഴ്സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ആൻഫിയെ താമസിക്കുന്ന വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ.
ഉച്ചയ്ക്കാണ് നീണ്ടകരയിലെ ബന്ധുക്കൾ വിവരം അറിയുന്നത്. സതി മെയിൻ റോഡിലെ എസ്എൻഎസ് നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആൻഫിയുടെ മരണത്തിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികളുടെ ഭീഷണിയും മര്‍ദ്ദനവുമുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.
ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് കാമുകന്മാരെ ക്ഷണിക്കുന്നത് ആൻഫി ചോദ്യം ചെയ്തു. വിവരം സുഹൃത്തുക്കളുടെ ബന്ധുക്കളെ അറിയിച്ചതിലും വിരോധമുണ്ടായിരുന്നു.
ഇതിന് പിന്നാലെയുള്ള മരണം ദുരൂഹമെന്നും കുടുംബം. വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കോയമ്പത്തൂരിലെത്തിയ ബന്ധുക്കളുടെ ആവശ്യം.
The post മലയാളി ബിഎസ്സി നഴ്സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി കോയമ്പത്തൂരിൽ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒപ്പം താമസിക്കുന്ന സുഹൃത്തുക്കൾ വീട്ടിലേക്ക് കാമുകന്മാരെ ക്ഷണിക്കുന്നത് പെൺകുട്ടി ചോദ്യം ചെയ്തതിലെ വിരോധം ; സുഹൃത്തുക്കൾക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]