
വിതുര∙ ചേന്നൻപാറ സ്വദേശിയായ പ്രേമൻ നായർ(58) കഴിഞ്ഞ 29 ന് പുലർച്ചെ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. മരണ കാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ച് പരാതി നൽകിയത്.
കഴിഞ്ഞ മാസം 9 ന് പുലർച്ചെ ചേന്നൻപാറയ്ക്ക് സമീപം പ്രേമൻ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ബന്ധുക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രണ്ടാഴ്ചയോളം ഐസിയുവിൽ ചികിത്സിക്കുകയും ചെയ്തിരുന്നു.
ആശുപത്രിയിൽ നിന്നും വെള്ളനാട് താമസിക്കുന്ന സഹോദരി പ്രമീളയുടെ വീട്ടിലേക്കാണ് പ്രേമനെ വിശ്രമത്തിനായി കൊണ്ടു പോയത്.
അവിടെയെത്തി പ്രേമനെ സന്ദർശിച്ച രണ്ട് സുഹൃത്തുകൾ ആരോ പ്രേമനെ അടിച്ചു അബോധവസ്ഥയിലാക്കിയതാണെന്നും സംഭവത്തിന് ദൃക്സാക്ഷിയുണ്ടെന്നും തന്നോട് പറഞ്ഞതായി പ്രമീള പൊലീസിനോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് പ്രേമൻ മരിക്കുന്നത്.
പ്രമീളയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.പൊലീസ് പലരെയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട് വരുന്നതും സഹോദരി മുഖ്യമന്ത്രിയെ സമീപിക്കുന്നതും.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിതുര സബ് ഇൻസ്പെക്ടർ എസ്.എൻ.മുഹ്സിൻ മുഹമ്മദ് ‘മനോരമ’യോടു പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]