
കുടലിൻ്റെ ആരോഗ്യം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യം അവതാളത്തിലാകുമ്പോൾ ശാരീരികമായും വൈകാരികമായും ബാധിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കുടലിന്റെ ആരോഗ്യത്തിന് ഭക്ഷണം മാത്രമല്ല വ്യായാമവും പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് പോഷകാഹാര വിദഗ്ധയായ ദീപ്സിഖ ജെയിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
കുടലിന്റെ ആരോഗ്യം മോശമാണെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ബ്രെയിൻ ഫോഗ് കുടൽ ആരോഗ്യകരമല്ലെങ്കിൽ അത് വൈജ്ഞാനിക പ്രവർത്തനങ്ങളെ ബാധിക്കുന്നു.
ചിന്തിക്കുന്നതിനോ, തീരുമാനങ്ങൾ എടുക്കുന്നതിനോ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. എല്ലായ്പ്പോഴും ബ്രെയിൻ ഫോഗിന് കാരണമാകും.
ദഹനക്കുറവ് അല്ലെങ്കിൽ അമിതമായ വയറുവേദന ദഹനസംബന്ധമായ പ്രശ്നങ്ങൾ പ്രകടമാകും. ദഹനം മന്ദഗതിയിലാകുന്നത് വയറു വീർക്കാൻ കാരണമാകും.
ക്ഷീണവും ഉറക്കക്കുറവും ശരീരത്തിന് ആവശ്യമായ ഊർജ്ജോൽപ്പാദനത്തിൽ കുടൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടൽ മൈക്രോബയോമിലോ വീക്കത്തിലോ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ, അത് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിച്ചേക്കാം.
ഇത് ക്ഷീണത്തിലേക്കും ഉറക്കമില്ലായ്മയ്ക്കും കാരണമാകും. ദേഷ്യമോ അലോസരമോ തോന്നൽ കുടൽ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ തലച്ചോറിലേക്ക് നെഗറ്റീവ് ചിന്തകൾക്ക് ഇടയാക്കും.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ മാനസികാവസ്ഥയിലെ മാറ്റങ്ങളിൽ കുടൽ-തലച്ചോറ് ബന്ധം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടൽ അസന്തുലിതമാകുമ്പോൾ അത് ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദനത്തെ ബാധിക്കുകയും മാനസികാവസ്ഥയിലെ മാറ്റങ്ങളിലേക്ക് നയിക്കുകയും ഊർജ്ജ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രോബയോട്ടിക്സ്, പ്രീബയോട്ടിക്സ്, പോസ്റ്റ്ബയോട്ടിക്സ് എന്നിവ പ്രത്യേക പങ്കു വഹിക്കാനുണ്ടെങ്കിലും ഇവ മൂന്നും സപ്ലിമെന്റ് രൂപത്തിൽ ആവശ്യമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
സോളിഡ്, ഫൈബർ ഭക്ഷണക്രമം ആരോഗ്യകരവും കുടലിനെ സംരക്ഷിക്കുകയും ചെയ്യുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]