
ലണ്ടൻ: വിന്‍ഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ 400 റൺസ് എന്ന ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ ലോക റെക്കോർഡ് തകര്‍ക്കാതെ ദക്ഷിണാഫ്രിക്കന്‍ നായകന് വിയാന്‍ മുള്‍ഡര്‍ പിന്മാറിയതിന്റെ അമ്പരപ്പിലാണ് ആരാധകരിപ്പോഴും. സിംബാബ്വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിലായിരുന്നു വിയാൻ മുൾഡർ പുറത്താകാതെ 367 റൺസെടുത്തു നില്‍ക്കെ അപ്രതീക്ഷിതമായി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ആരാധകരെ ഞെട്ടിച്ചത്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ബ്രയാന്‍ ലാറയെന്നും ആ റെക്കോര്‍ഡ് അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും മുള്‍ഡര്‍ പറഞ്ഞിരുന്നു. ഭാവിയില്‍ വീണ്ടും അവസരം ലഭിക്കുകയാണെങ്കിലും താന്‍ ഇതുതന്നെയാവും ചെയ്യുകയെന്നും മുള്‍ഡര്‍ പറഞ്ഞു.
എന്നാല്‍ തന്റെ 400 റണ്‍സ് റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ള രണ്ട് താരങ്ങളെ ലാറ തന്നെ കഴിഞ്ഞ വര്‍ഷം പ്രവചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ ആതർട്ടൺ. അവരിലൊരാള്‍ ഇംഗ്ലണ്ട് താരവും മറ്റൊരാള്‍ ഇംഗ്ലണ്ട് താരവുമാണെന്നും സ്കൈ സ്പോര്‍ട്സിന്റെ പോഡ്കാസ്റ്റില്‍ ആതര്‍ട്ടൺ പറഞ്ഞു.
ആരെങ്കിലും ആ റെക്കോഡ് തകർക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഞാൻ ലാറയോട് ഒരിക്കൽ ചോദിച്ചിരുന്നു. ടി20 ക്രിക്കറ്റിന്റെ സ്വാധീനത്തില്‍ കളിക്കാര്‍ ടെസ്റ്റില്‍ അതിവേഗം സ്കോര്‍ ചെയ്യുന്നതിനാല്‍ ആരെങ്കിലും അത് തീർച്ചയായും തകർക്കുമെന്ന് ലാറ അന്ന് പറഞ്ഞുവെന്ന് ആതര്‍ട്ടൺ സ്കൈ സ്പോര്‍ട്സിന്റെ ടോക് ഷോയില്‍ വ്യക്തമാക്കി.
ആരാണ് അത് ചെയ്യാൻ കൂടുതൽ സാധ്യതയുള്ളതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെയും ഇംഗ്ലണ്ട് മധ്യനിര താരം ഹാരി ബ്രൂക്കിന്റെയും പേരുകളാണെന്നും ആതർട്ടൺ പറഞ്ഞു. അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തിൽ യശസ്വി ജയ്സ്വാള്‍ രണ്ട് ഇരട്ട
സെഞ്ചുറികള്‍ സ്വന്തം പേരിലാക്കിയപ്പോള്‍ ഹാരി ബ്രൂക്ക് കഴിഞ്ഞ വര്‍ഷം പാകിസ്ഥാനെതിരായ 317 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ യശസ്വി രണ്ടാം ടെസ്റ്റില്‍ 87 റണ്‍സടിച്ചിരുന്നു.
ഹാരി ബ്രൂക്ക് ആകട്ടെ ആദ്യ ടെസ്റ്റില്‍ 99 റണ്‍സിന് പുറത്തായെങ്കിലും രണ്ടാം ടെസ്റ്റില്‍ 159 റണ്‍സടിച്ചു തിളങ്ങി. അതേസമയം, ആദ്യ ടെസ്റ്റില്‍ 147 റണ്‍സടിച്ച ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ആകട്ടെ രണ്ടാം മത്സരത്തില്‍ 269 റണ്‍സടിച്ചിരുന്നു.
\ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]